വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അണ്ടര്‍ 17 ലോകകപ്പ്; ഫ്രാന്‍സിനും നെതര്‍ലന്‍ഡ്‌സിനും ജയം

റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, സൗത്ത് കൊറിയ ടീമുകള്‍ ജയം സ്വന്തമാക്കി. ഹെയ്തിക്കെതിരെ എതിരില്ലാത്ത 2 ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം. സൗത്ത് കൊറിയ ചിലിയെ 2-1ഉം ജപ്പാന്‍ സെനഗലിനെ 1-0ത്തിനും നെതര്‍ലന്‍ഡ്‌സ് അമേരിക്കയെ 4-0ത്തിനും തോല്‍പ്പിച്ചു.

ഗ്രൂപ്പ് എ യില്‍ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഫ്രാന്‍സ് കുറിച്ചത്. ജോര്‍ജിനോ റട്ടര്‍(78, 79) ഇരട്ടഗോള്‍ നേടി. ഇതേ ഗ്രൂപ്പില്‍ സൗത്ത് കൊറിയ ചിലിയേയും കീഴടക്കി. സങ് ഹൂണ്‍ പെയ്ക്(1), സങ് വൂക്ക് ഹോങ്(30) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ഗ്രൂപ്പില്‍ 9 പോയന്റുമായി ഫ്രാന്‍സും, 6 പോയന്റുമായി സൗത്ത് കൊറിയയും നോക്കൗട്ട് റൗണ്ടിലേക്ക് നേരിട്ട് യോഗ്യതനേടി. 3 പോയന്റുള്ള ചിലി ഇനിയും കാത്തിരിക്കണം. പോയന്റൊന്നും നേടാത്ത ഹെയ്തി നേരത്തെ പുറത്തായിരുന്നു.

യുവന്റസിനും ഇന്റര്‍മിലാനും ജയം; ബയേണിനെ തകര്‍ത്തുവിട്ട് ഫ്രാങ്ക്ഫുര്‍ട്ട്യുവന്റസിനും ഇന്റര്‍മിലാനും ജയം; ബയേണിനെ തകര്‍ത്തുവിട്ട് ഫ്രാങ്ക്ഫുര്‍ട്ട്

jappanu17wc

ഗ്രൂപ്പ് ഡി യില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ വിജയം. ഹന്‍സെന്‍(42, 51), ടാബൗനി(70), ജെസൈറോ ബ്രാഫ്(86) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാനുവേണ്ടി നിഷികാവ(83)യാണ് ഗോള്‍ സ്വന്തമാക്കിയത്. ഗ്രൂപ്പില്‍നിന്നും 7 പോയന്റുമായി ജപ്പാന്‍ അടുത്ത റൗണ്ടിലെത്തി. 6 പോയന്റുള്ള സെനഗലും കടന്നുകൂടിയപ്പോള്‍ 3 പോയന്റുമാത്രമുള്ള നെതര്‍ലെന്‍ഡ്‌സിന്റെ നോക്കൗട്ട് പ്രതീക്ഷ മങ്ങി. 1 പോയന്റുമാത്രമുള്ള അമേരിക്ക ഗ്രൂപ്പില്‍നിന്നും പുറത്തായി.

Story first published: Sunday, November 3, 2019, 11:02 [IST]
Other articles published on Nov 3, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X