വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ മേധാവി ജിയാനി ഇന്‍ഫാന്റീനോയ്ക്ക് കൊവിഡ്

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 50 -കാരനായ ഇന്‍ഫാന്റീനോ സ്വയം വീട്ടുനിരീക്ഷണത്തില്‍ കടന്നിരിക്കുകയാണ്. ഇദ്ദേഹത്തിന് നേരിയ രോഗലക്ഷണങ്ങളുണ്ടെന്ന് ഫിഫ ചൊവാഴ്ച്ച അറിയിച്ചു. ഏറ്റവും കുറഞ്ഞത് പത്തു ദിവസം ഇന്‍ഫാന്റീനോ നിരീക്ഷണത്തില്‍ കഴിയും.

കഴിഞ്ഞ ദിവസങ്ങളില്‍ ഫിഫ മേധാവിയുമായി അടുത്തിടപഴകിയ മറ്റു വ്യക്തികളോടും സ്വയം നിരീക്ഷണത്തില്‍ കടക്കാന്‍ ഫിഫ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം ഭേദമായി എത്രയും പെട്ടെന്ന് ജിയാനി ഇന്‍ഫാന്റീനോ സുഖം പ്രാപിക്കട്ടെയെന്ന് ഫിഫ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ രണ്ടാം തവണയാണ് ഇന്‍ഫാന്റീനോ ഫിഫ പ്രസിഡന്റ് പദവി വഹിക്കുന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന തിരഞ്ഞെടുപ്പിലും ഇന്‍ഫാന്റീനോ വലിയ ഭൂരിപക്ഷത്തിന് ജയിക്കുകയായിരുന്നു. 2016 -ലാണ് മുന്‍ യുവേഫ ജനറല്‍ സെക്രട്ടറിയായിരുന്ന ഇന്‍ഫാന്റീനോ ആദ്യമായി ഫിഫയുടെ തലപ്പത്തേക്ക് വരുന്നത്.

FIFA president Gianni Infantino tests positive for Covid-19

2022 ലോകകപ്പ് ഖത്തറില്‍ നടത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് നിലവില്‍ ഇന്‍ഫാന്റീനോയും സംഘവും. കാണികളില്ലാതെ 2022 ഖത്തര്‍ ലോകകപ്പ് സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ കഴിയില്ല. ആരാധകരില്ലെങ്കില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടത്തുന്നില്‍ കഴമ്പില്ലെന്ന് ഇന്‍ഫാന്റീനോ അടുത്തിടെ പറയുകയുണ്ടായി. എന്തായാലും അടുത്ത ലോകകപ്പ് പകിട്ടൊട്ടും ചോരാതെ ഖത്തറില്‍ നടത്തുമെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ കൊറോണ ഭീതി അപ്പോഴേക്കും കെട്ടടങ്ങുമെന്നും 2022 -ലെ ശീതകാലത്ത് ലോകം ഖത്തറിലേക്ക് ഒന്നടങ്കം എത്തുമെന്നും ജിയാനി ഇന്‍ഫാന്റീനോ പറഞ്ഞു. നിലവിലെ സാഹചര്യം ലോകഫുട്‌ബോളിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ലോകമെങ്ങും ഫുട്‌ബോള്‍ മത്സരങ്ങള്‍ നിര്‍ത്തലാക്കിയത്. മത്സരം കാണാനെത്തുന്ന ആരാധകരെ ആശ്രയിച്ചു അതിജീവനം നടത്തുന്ന ഫുട്‌ബോള്‍ ബോര്‍ഡുകള്‍ക്ക് പുതിയ കാലം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായി ഇന്‍ഫാന്റീനോ സൂചിപ്പിച്ചിരുന്നു.

Story first published: Wednesday, October 28, 2020, 11:43 [IST]
Other articles published on Oct 28, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X