Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോയസീസണിലെ മികച്ച പരിശീലകനാര്? 10 പേരടങ്ങുന്ന ചുരുക്ക പട്ടികയുമായി ഫിഫ

സൂറിച്ച്: ഫിഫയുടെ പോയവര്‍ഷത്തെ മികച്ച പരിശീലകനുള്ള ഫിഫ പുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയായി. 10 പേരടങ്ങുന്ന പട്ടികയില്‍ പ്രമുഖ പരിശീലകരെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നുള്ള മൂന്ന് പരിശീലകരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ മുഖ്യ സ്ഥാനം ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപിനാണ്. 2017-18 സീസണില്‍ ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിപ്പിച്ച അദ്ദേഹം കഴിഞ്ഞ സീസണില്‍ ചെമ്പടയെ കിരീടത്തിലേക്കെത്തിച്ചു. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഇഞ്ചോടിഞ്ച് പൊരുതി നേരിയ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനക്കാരായത്. ഇത്തവണ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നതും ക്ലോപിനാണ്.

jurgenklopp-pepguardiola

മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയും പുരസ്‌ക്കാരത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന പരിശീലകനാണ്. കഴിഞ്ഞ രണ്ട് സീസണിലും സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടം ചൂടിച്ചതാണ് ഗാര്‍ഡിയോളയ്ക്ക് പട്ടികയില്‍ ഇടം സമ്മാനിച്ചത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്തത് ഗാര്‍ഡിയോളയ്ക്ക് തിരിച്ചടിയാണ്. ടോട്ടനം കോച്ച് മൗറീസ്യോ പൊച്ചറ്റീനോയും പട്ടികയിലുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ടോട്ടനത്തെ എത്തിച്ചത് പൊച്ചറ്റീനോയുടെ തന്ത്രങ്ങളായിരുന്നു.

ഫ്രഞ്ച് ദേശീയ ടീം പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടം ചൂടിച്ച പരിശീലകനാണ് അദ്ദേഹം. ഇത്തവണ ബ്രസീലിനെ കോപ്പാ അമേരിക്കയില്‍ ജേതാക്കളാക്കിയ ടിറ്റെയും അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ബ്രസീല്‍ കാഴ്ചവെച്ചത്. പോര്‍ച്ചുഗല്‍ ദേശീയ ടീം കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്, അല്‍ഗേറിയന്‍ കോച്ച് ഡജ്മല്‍ ബെല്‍മാഡി, അര്‍ജന്റീന ക്ലബ്ബ് റിവര്‍ പ്ലേറ്റ് കോച്ച് മാഴ്‌സലോ മല്ലാര്‍ഡോ, പെറു കോച്ച് റിക്കാര്‍ഡോ ഗറീക്ക, അജാക്‌സ് കോച്ച് എറിക് ടെന്‍ ഹാഗ് എന്നിവരാണ് പട്ടികയിലുള്ള മറ്റ് പരിശീലകര്‍.

Story first published: Thursday, August 1, 2019, 9:19 [IST]
Other articles published on Aug 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+