Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാദം കൊഴുക്കുന്നു; മെസ്സിക്ക് ഫിഫ അവാര്‍ഡ് നല്‍കിയത് തട്ടിപ്പിലൂടെയെന്ന് ആരോപണം

സൂറിച്ച്: ഫുട്‌ബോള്‍ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് ഫിഫ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച പുരുഷതാരമാരാണെന്നുള്ള കാത്തിരിപ്പിന് മെസ്സിയെന്ന് ഫിഫ ഉത്തരം നല്‍കിയതിനെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത. വാശിയേറിയ പോരാട്ടത്തില്‍ യുവന്റസ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ പ്രതിരോധ താരം വാന്‍ ഡെക്കിനെയും ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിനെയുമെല്ലാം കടത്തിവെട്ടിയാണ് മെസ്സിയെ ഫിഫ ബെസ്റ്റ് പെയറായി തിരഞ്ഞെടുത്തത്.

മെസ്സി ആറാം തവണയും ഫിഫ ബെസ്റ്റ പുരസ്‌ക്കാരം ചൂടിയതിന് പിന്നാലെ വിമര്‍ശനവുമായി ഒരു കൂട്ടും ആരാധകര്‍ രംഗത്തെത്തിയിരുന്നു. മെസ്സിയെക്കാള്‍ അര്‍ഹത വാന്‍ ഡെക്കിനായിരുന്നുവെന്ന തരത്തിലായിരുന്നു പലരുടെയും അഭിപ്രായം. ആരാധകരുടെ വിമര്‍ശനത്തിന് കൂടുതല്‍ ശക്തി പകര്‍ന്ന് ഇപ്പോള്‍ ഫുട്‌ബോള്‍ കോച്ചുമാരും ദേശീയ ടീം ക്യാപ്റ്റന്‍മാരും രംഗത്തെത്തിയിരിക്കുകയാണ്. ഫിഫയുടെ അവാര്‍ഡ് തിരഞ്ഞടുപ്പില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇവരുടെ ആരോപണം.കഴിഞ്ഞ ദിവസം വോട്ടിന്റെ കണക്കുകള്‍ ഫിഫ പുറത്തുവിട്ടതോടെയാണ് പ്രതിഷേധം ശക്തമാകുന്നത്.

messi

സുഡാന്‍ ദേശീയ ടീം പരിശീലകന്‍ സ്രാവ്‌കോ ലൊഗാറൂസിച്ചും നിക്കാര്‍ഗുവന്‍ ക്യാപ്റ്റന്‍ ജുവാന്‍ ബരീറയുമാണ് ഫിഫയ്‌ക്കെതിരേ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഓട്ട് മനപ്പൂര്‍വം പരിഗണിച്ചില്ലെന്നും ചെയ്ത വോട്ടുകളില്‍ തട്ടിപ്പ് നടന്നതായും ഇവര്‍ ആരോപിക്കുന്നു.

''ഫിഫ വോട്ടുചെയ്യാന്‍ അനുവദിച്ച സമയത്തിന് മുമ്പ് വോട്ട് ചെയ്തിട്ടും ചില വോട്ട് തഴയപ്പെട്ടു. ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിനാണ് വോട്ട് ചെയ്തത്.എന്നാല്‍ ഫിഫയുടെ ലിസ്റ്റില്‍ അത് മെസ്സിക്കായാണ് കാണിക്കുന്നത്.ഇതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല''-ജുവാന്‍ ബരീറ പറഞ്ഞു.സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇരുവരും പ്രതികരിച്ച്. ഫിഫ അംഗീകൃതമായ രാജ്യങ്ങളിലെ ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്‍മാരും തിരഞ്ഞെടുക്കപ്പെട്ട ജേര്‍ണലിസ്റ്റുകളും ചേര്‍ന്ന് വോട്ടിങിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തുന്നത്.എന്തായാലും പരിശീലകനും ക്യാപ്റ്റനും പരസ്യമായി പ്രതികരിച്ചതോടെ വിവാദം കത്തിപ്പടരാന്‍ സാധ്യതയേറെയാണ്.

Story first published: Thursday, September 26, 2019, 18:03 [IST]
Other articles published on Sep 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+