Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ ക്ലബ്ബ് ലോകകപ്പിന് യുഎഇയില്‍ ഇന്ന് തുടക്കമാകുന്നു; കിരീടം നിലനിര്‍ത്താന്‍ റയല്‍ മാഡ്രിഡ്

അബുദാബി: ക്ലബ്ബ് ഫുട്‌ബോളിലെ ലോക രാജക്കാന്മാര്‍ ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍മാത്രം. ഫിഫ സംഘടിപ്പിക്കുന്ന ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ഡിസംബര്‍ 12ന് ബുധനാഴ്ച യുഎഇയില്‍ തുടക്കമാകും. ഓരോ ഭൂകണ്ഡങ്ങളിലെയും ക്ലബ്ബ് ഫുട്‌ബോളിലെ ജേതാക്കളാണ് ലോകകപ്പിനെത്തുന്നത്. നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് തന്നെയാണ് ഇക്കുറിയും ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് സമാന്തരമായി 2000ത്തില്‍ ആണ് ഫിഫ ക്ലബ്ബ് ലോക ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. പിന്നീട് 2005വരെ ടൂര്‍ണമെന്റ് നടത്തിയില്ല. 2005ല്‍ ഇന്റര്‍കോണ്ടിനെന്റലും ഫിഫ ക്ലബ്ബ് ലോകകപ്പും ലയിപ്പിച്ച് ഒരു ടൂര്‍ണമെന്റാക്കി നടത്തുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ് യൂറോപ്യന്‍ പ്രതിനിധികളായി ടൂര്‍ണമെന്റിനെത്തുന്നത്. കോപ്പ ലിബര്‍ട്ടഡോറസ് ചാമ്പ്യന്മാര്‍ ലാറ്റിനമേരിക്കയില്‍നിന്നും എത്തുന്നു.

fifa

യൂറോപ്പില്‍നിന്നും സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്, ലാറ്റിനമേരിക്കയില്‍നിന്നും അര്‍ജന്റീനന്‍ ക്ലബ്ബ് റിവര്‍പ്ലേറ്റ്, ഏഷ്യയില്‍നിന്നും ജാപ്പനീസ് ക്ലബ്ബ് കാഷിമ ആന്റ്‌ലേഴ്‌സ്, ആഫ്രിക്കയില്‍നിന്നും ടൂണീഷ്യന്‍ ക്ലബ്ബ് എസ്പരന്‍സ്, നോര്‍ത്ത് അമേരിക്കയില്‍നിന്നും മെക്‌സിക്കന്‍ ക്ലബ്ബ് ഗ്വാഡല്‍അജാര, ഓഷ്യാനയില്‍നിന്നും ന്യൂസിലന്‍ഡ് ടീം, ടീം വെല്ലിങ്ടണ്‍ കൂടാതെ ആതിഥേയരുടെ അല്‍ ഐന്‍ എന്നിവരാണ് ഇക്കുറി ടൂര്‍ണമെന്റിലെ ടീമുകള്‍.

യുഎഇയിലെ രണ്ട് വേദികളിയായാണ് മത്സരങ്ങള്‍ നടക്കുക. അബുദാബിയിലെ സയീദ് സ്‌പോര്‍സ് സിറ്റി സ്‌റ്റേഡിയം, അല്‍ ഐനിലെ ഹാസ ബിന്‍ സയീദ് സ്റ്റേഡിയം എന്നിവിടങ്ങള്‍ മത്സരങ്ങള്‍ക്ക് വേദിയാകും. ഡിസംബര്‍ 12നാണ് ആദ്യ മത്സരം. ഡിസംബര്‍ 18, 19 ദിവസങ്ങളില്‍ സെമി മത്സരങ്ങളും ഡിസംബര്‍ 22ന് മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരവും നടക്കും. ഡിസംബര്‍ 22ന് തന്നെയാണ് ഫൈനല്‍.

Story first published: Wednesday, December 12, 2018, 11:48 [IST]
Other articles published on Dec 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+