ലണ്ടന്‍: എല്ലാ വര്‍ഷവും ഫിഫ നല്‍കിവരാറുളള ലോകത്തിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലന് ഡി ഓര് അവാര്‍ഡിന് പരിഗണിക്കുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസ്സിയും പതിവുപോലെ അവസാന പത്തില്‍ ഇടം പിടിച്ചപ്പോള്‍ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ പട്ടികയില്‍ നിന്നും പുറത്തായി.
ക്ലബ്ബ് ഫുട്ബോളിലെയും ലോകകപ്പിലെയും പ്രകടനങ്ങള്‍ പരിഗണിച്ചായിരിക്കും ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനമെന്ന് സൂചിപ്പിച്ചാണ് പത്തുപേരുടെ പേരുകള്‍ പുറത്തുവിട്ടത്. മെസ്സിയും റൊണാള്‍ഡോയും കൂടാതെ, ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപ്പെ, ഗ്രീസ്മാന്, റാഫേല്‍ വരേനെ എന്നിവരും ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചും ലിസ്റ്റില്‍ ഇടം പിടിച്ചു.
ലോകപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയ ബെല്‍ജിയത്തിന്റെ കെവിന് ഡി ബ്രുയിന്, ഹസാര്‍ഡ്, ഇംഗ്ലണ്ടിന്റെ ഹാരി കെയിന്‍ ഈജിപ്തിന്റെ മുഹമ്മദ് സല എന്നിവരും പട്ടികയിലുണ്ട്. ചാമ്പ്യന്‍സ് ലീഗ് നേട്ടമാണ് റൊണാള്‍ഡോയ്ക്ക് നേട്ടമാകുക. ലാലീഗ കിരീടവും കോപാ ഡെല്‍ റെ ട്രോഫിയും മെസ്സിയുടെ പേരിലുണ്ട്.
പിഎസ്ജിക്ക് ഒപ്പം ഫ്രഞ്ച് ലീഗ് കിരീടവും ലോകകപ്പ് കിരീടവുമാണ് എംബാപ്പെയ്ക്ക് എടുത്തുപറയാനുള്ളത്. അതേസമയം, പരിക്കേറ്റ് മൂന്നുമാസം പുറത്തായതാണ് നെയ്മര്‍ക്ക് തിരിച്ചടിയായത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയിരുന്നു ബ്രസീലിയന്‍ സൂപ്പര്‍താരം. പത്തുവര്‍ഷമായി മെസ്സിയും റൊണാള്‍ഡോയും മാത്രമാണ് അഞ്ചുതവണവീതം ലോക ഫുട്ബോളറായത്.