വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA award: മെസ്സിയും റോണോയും സൂക്ഷിച്ചോ, ലെവന്‍ കൂടെ തന്നെയുണ്ട്! അന്തിമ ലിസ്റ്റ് പുറത്ത്

ഡിസംബര്‍ 17നാണ് പുരസ്‌കാര വിജയികളെ പ്രഖ്യാപിക്കുന്നത്

സൂറിക്ക്: ഫിഫയുടെ പരമോന്നത പുരസ്‌കാരമായ പ്ലെയര്‍ ഓഫ് ദി അവാര്‍ഡിനായി പരിഗണിക്കപ്പെടുന്ന മൂന്നു താരങ്ങളുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ചു. നിലവിവെ ജേതാവും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസ്സി, മുന്‍ വിജയിയും പോര്‍ച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം പോളണ്ട് ഗോള്‍ മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും പുരസ്‌കാരത്തിനു വേണ്ടി രംഗത്തുണ്ട്.

1

ബയേണ്‍ മ്യൂണിക്കിനു കഴിഞ്ഞ സീണണില്‍ യുവേഫ ചാംപ്യന്‍സ് ലീഗുള്‍പ്പെടെ മൂന്നു കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനായതാണ് ലെവന്‍ഡോസ്‌കിയെ ആദ്യമായി നേട്ടത്തിന് അരികിലെത്തിച്ചത്. 15 ഗോളുകളുമായി കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗിലെ ടോപ്സ്‌കോറര്‍ കൂടിയായിരുന്നു ലെവന്‍ഡോസ്‌കി. മാത്രമല്ല ജര്‍മന്‍ ബുണ്ടസ് ലീഗിലും താരം ഗോളുകള്‍ അടിച്ചുകൂട്ടി. 34 ഗോളുകളാണ് ബയേണിനായി സ്ട്രൈക്കര്‍ നേടിയത്.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരംഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

IND-AUS: ഹര്‍ദിക്കിനെയും നടരാജനെയും പ്രശംസിച്ച് രവി ശാസ്ത്രിIND-AUS: ഹര്‍ദിക്കിനെയും നടരാജനെയും പ്രശംസിച്ച് രവി ശാസ്ത്രി

ഫിഫയുടെ സ്ഥിരം അവാര്‍ഡ് ജേതാക്കളായ മെസ്സി, റൊണാള്‍ഡോ എന്നിവരുടെ ആധിപത്യം തകര്‍ത്ത് ഇത്തവണ ലെവന്‍ഡോസ്‌കി ജേതാവാകുമെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഇത്തവണത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേരത്തേ റദ്ദാക്കിയിരുന്നു. എന്നാല്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പതിവുപോലെ നല്‍കാന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു. ഈ മാസം 17നായിരിക്കും പുരസ്‌കാര വിജയികളെ പ്രഖ്യാപിക്കുകയെന്നു ഫിഫ അറിയിച്ചു

ഇത്തവണത്തെ മറ്റു അവാര്‍ഡ് വിഭാഗങ്ങളിലേക്കു പരിഗണിക്കപ്പെടുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഫിഫ പുരുഷ വിഭാഗം ഗോള്‍കീപ്പര്‍ അവാര്‍ഡ്- മാന്വല്‍ നുയര്‍ (ബയേണ്‍ മ്യൂണിക്ക്), അലിസണ്‍ (ലിവര്‍പൂള്‍), യാന്‍ ഒബ്ലെക്ക് (അത്‌ലറ്റികോ മാഡ്രിഡ്).

2

ഫിഫ പുരുഷ വിഭാഗം കോച്ച് അവാര്‍ഡ്- യുര്‍ഗന്‍ ക്ലോപ്പ് (ലിവര്‍പൂള്‍), ഹാന്‍സി ഫ്‌ളിക്ക് (ബയേണ്‍ മ്യൂണിക്ക്), മാര്‍സെലോ ബിയെല്‍സ (ലീഡ്‌സ് യുനൈറ്റഡ്)

ഫിഫ വനിതാ പ്ലെയര്‍- ലൂസി ബ്രോണ്‍സ് (ഇംഗ്ലണ്ട്), പെര്‍നില്ലെ ഹാര്‍ദര്‍ (ഡെന്‍മാര്‍ക്ക്), വെന്‍ഡി റെനാര്‍ഡ് (ഫ്രാന്‍സ്)

ഫിഫ വനിതാ ഗോള്‍കീപ്പര്‍- സാറ ബൊഹാദി (ഫ്രാന്‍സ്), ക്രിസ്റ്റിനെ എന്‍ഡ്‌ലര്‍ (ചിലി), അലീസ്സ നെയ്ഹര്‍ (അമേരിക്ക)

ഫിഫ വനിതാ കോച്ച്- എമ്മ ഹെയസ് (ഇംഗ്ണ്ട്), ജീന്‍ ലൂക്ക് വാസ്വര്‍ (ഫ്രാന്‍സ്), സറീന വിയെഗമാന്‍ (നെതര്‍ലാന്‍ഡ്‌സ്).

Story first published: Saturday, December 12, 2020, 10:53 [IST]
Other articles published on Dec 12, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X