വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA Award: ലെവന്‍ അടിച്ചുമാറ്റുമോ? മെസ്സിയും റോണോയും ലിസ്റ്റില്‍, സൂപ്പര്‍ ഗോളി പുറത്ത്!

11 താരങ്ങളുടെ സാധ്യതാ ലിസ്റ്റാണ് ഫിഫ പുറത്തുവിട്ടത്

ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ ആരാവും? സ്ഥിരം അവകാശികളായ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ സുവര്‍ണ താരം ലയണല്‍ മെസ്സിയും പതിവ് തെറ്റിക്കാതെ സാധ്യതാ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. 11 കളിക്കാരുടെ ലിസ്റ്റ് ഫിഫയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രതീക്ഷിക്കപ്പെട്ട താരങ്ങളെല്ലാം തന്നെ ഇക്കൂട്ടത്തില്‍ ഇടം പിടിച്ചപ്പോള്‍ ഒരു കളിക്കാരന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു. ബയേണ്‍ മ്യൂണിക്ക് ക്യാപ്റ്റനും ജര്‍മനിയുടെ സൂപ്പര്‍ ഗോളിയുമായ മാന്വല്‍ നുയറാണ് തഴയപ്പെട്ടത്. പുരുഷ വിഭാഗത്തിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള സാധ്യതാ ലിസ്റ്റില്‍ മാത്രമേ താരം ഉള്‍പ്പെട്ടിട്ടുള്ളൂ.

1

കൊവിഡ് മഹാമാരിയെ തുടര്‍ന്നു ബാലണ്‍ ഡ്യോര്‍ റദ്ദാക്കിയിരുന്നങ്കിലും ഫിഫയുടെ പരമോന്നത അവാര്‍ഡ് നല്‍കാന്‍ തന്നെയാണ് അന്താരഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. കഴിഞ്ഞ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബയേണിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനായതാണ് ലെവന്‍ഡോസ്‌കിയെ സാധ്യതാ ലിസ്റ്റിലെത്തിച്ചത്. യുവന്റസിന്റെ റൊണാള്‍ഡോയും ബാഴ്‌സലോണയുടെ മെസ്സിയുമെല്ലാം ലെവന് വെല്ലുവിളിയുയര്‍ത്തി ഒപ്പമുണ്ട്.

Ind vs Aus: വിരാട് കോലിയെ പുറത്താക്കാന്‍‍ ഓസീസ് ബൗളര്‍മാര്‍ ചെയ്യേണ്ടത്- ഗില്ലെസ്പി പറയുന്നുInd vs Aus: വിരാട് കോലിയെ പുറത്താക്കാന്‍‍ ഓസീസ് ബൗളര്‍മാര്‍ ചെയ്യേണ്ടത്- ഗില്ലെസ്പി പറയുന്നു

Ind vs Aus: വിരാട് കോലിയെ പുറത്താക്കാന്‍‍ ഓസീസ് ബൗളര്‍മാര്‍ ചെയ്യേണ്ടത്- ഗില്ലെസ്പി പറയുന്നുInd vs Aus: വിരാട് കോലിയെ പുറത്താക്കാന്‍‍ ഓസീസ് ബൗളര്‍മാര്‍ ചെയ്യേണ്ടത്- ഗില്ലെസ്പി പറയുന്നു

കരിയറിലാദ്യമായി ഇത്തവണ പോളണ്ട് സ്‌ട്രൈക്കര്‍ കൂടിയായ ലെവന്‍ഡോസ്‌കി ഫിഫ പുരസ്‌കാരം നേടിയേക്കുമെന്നാണ് സൂചനകള്‍. ചാംപ്യന്‍സ് ലീഗടക്കം കഴിഞ്ഞ സീസണില്‍ ബയേണ്‍ നേടിയ മൂന്നു കിരീട വിജയങ്ങളിലും സ്‌ട്രൈക്കര്‍ക്കു പങ്കുണ്ടായിരുന്നു. 15 ഗോളുകളുമായി കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ലെവന്‍ഡോസ്‌കി. മാത്രമല്ല ജര്‍മന്‍ ബുണ്ടസ് ലീഗിലും താരം ഗോളുകള്‍ അടിച്ചുകൂട്ടി. 34 ഗോളുകളാണ് ബയേണിനായി സ്‌ട്രൈക്കര്‍ നേടിയത്. ബയേണില്‍ ലെവന്‍ഡോസ്‌കിയുടെ മുന്‍ ടീമംഗവും സ്പാനിഷ് മിഡ്ഫീല്‍ഡറുമായ തിയാഗോ അല്‍കാന്ററയും ഫിഫയുടെ സാധ്യതാ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

2

കെവിന്‍ ഡിബ്രുയ്‌ന (മാഞ്ചസ്റ്റര്‍ സിറ്റി, ബെല്‍ജിയം), സാദിയോ മാനെ (ലിവര്‍പൂള്‍, സെനഗല്‍), കിലിയന്‍ എംബാപ്പെ (പിഎസ്ജി, ഫ്രാന്‍സ്), നെയ്മര്‍ (പിഎസ്ജി, ബ്രസീല്‍), സെര്‍ജിയോ റാമോസ് (റയല്‍ മാഡ്രിഡ്, സ്‌പെയിന്‍), മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍, ഈജിപ്ത്), വിര്‍ജില്‍ വാന്‍ഡൈക്ക് (ലിവര്‍പൂള്‍, ഹോളണ്ട്) എന്നിവരാണ് മികച്ച താരത്തിനുള്ള ലിസ്റ്റിലുള്ള മറ്റു കളിക്കാര്‍.

കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയ താരം കൂടിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഡിബ്രുയ്‌ന. ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരത്തിനുള്ള സാധ്യതാ ലിസ്റ്റിനൊപ്പം മറ്റു ഏഴു വ്യക്തിഗത അവാര്‍ഡുകള്‍ക്കായി പരിഗണിക്കുന്ന കളിക്കാരുടെ ലിസ്റ്റും ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 17നാണ് പുരസ്‌കാര വിജയികളെ പ്രഖ്യാപിക്കുന്നത്.

Story first published: Wednesday, November 25, 2020, 20:22 [IST]
Other articles published on Nov 25, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X