വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എംബാപെയുടെ വീട്ടുമുറ്റത്ത് ലക്ഷ്വറി കാറുകളുടെ നീണ്ടനിര, ഫെറാറി മുതല്‍ റേഞ്ച് റോവര്‍ വരെ!

ഫ്രാന്‍സിന്റെ സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ എംബാപെയുടെ വേഗമേറിയ നീക്കങ്ങള്‍ പ്രസിദ്ധമാണ്. നീളന്‍ കാലുകളുള്ള എംബാപെ ബോക്‌സ് ടു ബോക്‌സ് ഓട്ടം പൂര്‍ത്തിയാക്കുന്നത് ഉസൈന്‍ ബോള്‍ട്ടിനെ പോലെയാണ്. ആ കുതിപ്പില്‍, എതിര്‍ താരങ്ങള്‍ തളര്‍ന്ന് പോകും, ഗോള്‍ കീപ്പര്‍ നിരായുധനാകും. പന്തുമായി ദ്രുതഗതിയില്‍ നീങ്ങുന്ന, അസാമാന്യ മെയ് വഴക്കത്തോടെ ഡ്രിബ്ലിംഗ് നടത്തുന്ന, പൊടുന്നനെ ലോംഗ് റേഞ്ചറുകള്‍ തൊടുത്തു വിടുന്ന എംബാപെയുണ്ടെങ്കില്‍ ഏത് ടീമിനും നമ്പര്‍ വണ്‍ ആകാം.

1

യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് പരമാവധി ശ്രമിച്ചു ഈ അസാമാന്യ വേഗതയുള്ള സ്‌ട്രൈക്കറെ ടീമിലെത്തിക്കാന്‍. ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് പുതിയ ആകര്‍ഷകമായ കരാര്‍ നല്‍കി പി എസ് ജി എംബാപെയെ പിടിച്ചു നിര്‍ത്തി. ക്ലബ്ബില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന താരമായി എംബാപെ. മെസിയും നെയ്മറും ഏറെ പിറകിലായി. ശമ്പളത്തിന് പുറമെ നൂറ് ദശലക്ഷം യൂറോ ബോണസും എംബാപെക്ക് പി എസ് ജി ഉറപ്പ് നല്‍കിയിട്ടുണ്ട്. 2022 ല്‍ എംബാപെയുടെ ആസ്തി 110 ദശലക്ഷം ഡോളറായിരുന്നു. പുതിയ കരാറോടെ ലോകത്തെ ഏറ്റവും പണക്കാരനായ ഫുട്‌ബോളറായി എംബാപെ മാറിക്കഴിഞ്ഞു.

2

കോടീശ്വരന്‍മാരുടെ ഹോബികളില്‍ പ്രധാനമാണ് ലക്ഷ്വറി കാറുകളുടെ മഹാശേഖരം. കിലിയന്‍ എംബാപെയും ആ കാര്യത്തില്‍ പിറകിലല്ല. വോക്‌സ്വാഗന്‍, ഫെറാറി, ബെന്‍സ്, ഓഡി കാറുകളുടെ നിര തന്നെ ഫ്രഞ്ച് സ്‌ട്രൈക്കറുടെ വീട്ടുമുറ്റത്തുണ്ട്. സൂപ്പര്‍ കാര്‍സിനോട് എംബാപെക്ക് വലിയ ഭ്രമമുണ്ട്. ഫെറാറിയുടെ 488 പിസ്തയാണ് താരം സ്ഥിരമായി ഉപയോഗിക്കുന്ന സൂപ്പര്‍ കാര്‍. 3.9എല്‍ ട്വന്‍-ടര്‍ബോ വി8 എഞ്ചിനാണ് ഈ മോഡലിന്റെ പ്രത്യേകത. 711 ഹോഴ്‌സ്പവറാണ് എഞ്ചിന്റെ കരുത്ത്. വില 5,27,350 യൂറോ! ഏകദേശം 4,32,93,416 ഇന്ത്യന്‍ രൂപ (നാല് കോടിക്ക് മുകളില്‍).

3

വോക്‌സ്വാഗന്‍ ടിഗോനാണ് എംബാപെയുടെ മറ്റൊരു കാര്‍. 57000 യൂറോയാണ് വില. ഏകദേശം നാല്‍പ്പത്താറ് ലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപ. 1968സിസിയുള്ള ഡീസല്‍ എഞ്ചിന്‍ കാറാണിത്. 16.65 കിലോമീറ്ററാണ് മൈലേജ്. ഗ്രൗണ്ട് ക്ലിയറന്‍സ് 149മി.മീ. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന നാല് സിലിണ്ടറുള്ള കാറാണിത്. 4486മി.മീ നീളവും 1839മി.മീ വീതിയുമുള്ള കാറിന്റെ വീല്‍ബേസ് 2677മി.മീ. ആണ്. എംബാപെക്ക് ഏറെ ഇഷ്ടപ്പെട്ട മോഡലാണ് വോക്‌സ്വാഗന്റേത്. അതുകൊണ്ടു തന്നെ വോക്‌സ്വാഗന്‍ ടോറെഗും താരം സ്വന്തമാക്കിയിട്ടുണ്ട്. 12000 യൂറോയാണ് വില (9,84,973 രൂപ). പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ വിപണിയിലെത്തുന്ന വോഗ്‌സ്വാഗന്‍ കാറാണിത്. ഡീസല്‍ എഞ്ചിന്‍ 2967 സിസിയും 4921 സിസിയും. പെഡ്രോള്‍ എഞ്ചിന്‍ 3598 സിസിയും 4163 സിസിയും. ഓട്ടോമാറ്റിക് സംവിധാനങ്ങളുള്ള കാര്‍ അഞ്ച് സിറ്റും നാല് സിലിണ്ടറുള്ളതുമാണ്.

4

വോക്‌സ്വാഗന്‍ മള്‍ട്ടി വാനാണ് എംബാപെയുടെ കാര്‍ കലക്ഷനിലെ മറ്റൊരു പുലി. ഇത് പ്രീമിയം മള്‍ട്ടി യൂറ്റിലിറ്റി വെഹിക്കിളാണ്. അഞ്ച് സീറ്റുള്ള ഈ മോഡലില്‍ എണ്‍പത് ലിറ്റര്‍ നിറയ്ക്കാവുന്ന ഇന്ധന ടാങ്കാണുള്ളത്. സ്വയം പ്രവര്‍ത്തിക്കുന്ന ആറ് ഗിയറികളുള്ള ഗിയര്‍ബോക്‌സാണ് മറ്റൊരു പ്രത്യേകത. 3200സിസി വി6 ഡീസല്‍ എഞ്ചിന്‍. ഫെറാറിയും വോക്‌സ്വാഗനും കഴിഞ്ഞാല്‍ മെഴ്‌സിഡസ് ബെന്‍സ് വി ക്ലാസ് ആണ് എംബാപെയുടെ ഇഷ്ട വാഹനം.

134552 യൂറോയാണ് വില (ഏകദേശം ഒരു കോടി പത്ത് ലക്ഷത്തി ഇരുപത്തെട്ടായിരം). ഈ ക്ലാസിക് എഡിഷന്‍ ഡീസല്‍ എഞ്ചിനാണ്. ഏഴ് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. നാല് സിലിണ്ടറുള്ള കാറിന്റെ നീളം 5370മി.മീ ആണ്. വീതി 1928മി.മീയും വീല്‍ബേസ് 3430മി.മീയും. ഇതിനെല്ലാം പുറമെ, ഓഡി, ബി എം ഡബ്ല്യു, റേഞ്ച് റോവര്‍ കാറുകളും ഫ്രഞ്ച് സൂപ്പര്‍ താരത്തിന്റെ കലക്ഷനിലുണ്ട്. എന്നാല്‍, ഈ കാറുകളുടെ മോഡലുകള്‍ സംബന്ധിച്ച സൂക്ഷ്മ വിവരങ്ങള്‍ ഇതുവരെ എംബാപെ പുറത്തുവിട്ടിട്ടില്ല.

Story first published: Monday, June 13, 2022, 14:15 [IST]
Other articles published on Jun 13, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X