ടോറസ് അത്ലറ്റിക്കോ വിടുന്നു.. ചേക്കേറുന്നത് ജപ്പാൻ ക്ലബ്ബിലേക്ക്..
അത്ലറ്റിക്കോ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായ ഫെർണാണ്ടോ ടോറസ് ക്ലബ്ബ് വിടുന്നു.ജപ്പാനീസ് ക്ലബ്ബായ സഗാൻ ടോടുവിലേക്കാണ് മുപ്പത്തിനാലുകാരനായ ടോറസ് ചേക്കേറുന്നത്.താൻ അത്ലറ്റിക്കോ മാഡ്രിഡ് വിടുന്ന കാര്യം നേരത്തെ തന്നെ ടോറസ് വിളിപെടുത്തിരുന്നു.കൂടാതെ സ്പെയിൻ ദേശിയ ടീമിൽ ടോറസിന്റെ കൂട്ടാളിയായിരുന്ന ബാഴ്‌സലോണ താരം ആന്ദ്രേ ഇനിയേസ്റ്റയും ജപ്പാൻ ക്ലബ്ബിലേക്ക് ചേക്കേറിരുന്നു.
ഒരു സമയത് ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നു എൽ നിനോ എന്ന് വിളിപ്പേരുള്ള ഫെർണാണ്ടോ ടോറസ്.ലിവർപൂൾ പരിശീലകനായിരുന്ന റാഫേൽ ബെനിറ്റസിന്റെ ഏറ്റവും വിശ്വസ്തനായ പോരാളിയായിരുന്നു ടോറസ്.അതുകൊണ്ടു തന്നെ ബെനിറ്റസ് ഇപ്പോൾ പരിശീലകനായിരിക്കുന്ന ന്യൂകാസ്റ്റിൽ യുണൈറ്റഡിലേക്ക് താരമെത്തുമെന്നായിരുന്നു സൂചന.എന്നാൽ താരത്തിന്റെ ബിസ്നസ്സ് ആവിശ്യങ്ങൾക്കു കൂടിയാണ് ജാപ്പനീസ് ക്ലബ്ബിലേക്ക് ചേക്കേറിയതെന്ന് റിപ്പോർട്ടുകളുണ്ട്.

2001 ൽ അത്ലറ്റിക്കോ മാഡ്രിഡിൽ കരിയർ ആരംഭിച്ച ടോറസ് മികച്ച പന്തടക്കത്തിലൂടെയും ഫിനിഷിങ്ങിലൂടെയും ലോക ഫുട്ബാളിന്റെ ശ്രദ്ധ പിടിച്ചുപറ്റി.2007 ൽ ലിവര്പൂളിലെത്തിയതോടെയാണ് ടോറസിന്റെ തലവര മാറിയത്.ലിവര്പൂളിനായി 107 മത്സരങ്ങളിൽ നിന്ന് 67 ഗോളുകളോടെ ക്ലബ്ബ് ഫുട്ബാളിൽ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി.തുടർന്ന് ചെൽസീയിലേക്ക് ചേക്കേറിയതോടെ താരത്തിന് തന്റെ പഴയ ഫോം വീണ്ടെടുക്കാനായില്ല.2016 ൽ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ചെത്തിയെങ്കിലും അന്റോണിയോ ഗ്രീസ്‌മാന് പിന്നിൽ രണ്ടാം സ്‌ട്രൈക്കർ എന്ന റോളിൽ അവസരങ്ങൾ ലഭിക്കാതെയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications