Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിയോടെ ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ട് ഫെര്‍ണാണ്ടോ ടോറസ്

ടോക്കിയോ: മുന്‍ സ്പാനിഷ് സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസ് തോല്‍വിയോടെ ക്ലബ്ബ് കരിയറിന് വിരാമമിട്ടു. ജപ്പാനീസ് ക്ലബ്ബ് സഗാന്‍ ടോസുവിന്റെ താരമായ ടോറസിനെ ഇനിയസ്റ്റ നയിക്കുന്ന വിസല്‍ കോബിനാണ് ദയനീയമായി പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കാണ് ടോറസിന്റെ ടീമിന്റെ തോല്‍വി. മത്സരത്തില്‍ ടോറസിന് തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഒരു ഗോളുമായി ഇനിയസ്റ്റ തിളങ്ങി.

ഈ മത്സരത്തിന് ശേഷം വിരമിക്കുമെന്ന് നേരത്തെ തന്നെ ടോറസ് പ്രഖ്യാപിച്ചിരുന്നതിനാല്‍ വിജയത്തോടെ താരത്തെ യാത്രയാക്കാമെന്ന പ്രതീക്ഷയിലായിരുന്നു സഹതാരങ്ങള്‍. എന്നാല്‍ ഇനിയസ്റ്റയും സംഘവും സര്‍വാധിപത്യം പുലര്‍ത്തിയതോടെ കണ്ണീരോടെ ടോറസിന് ബൂട്ടഴിക്കേണ്ടി വന്നു. 35കാരനായ സ്‌ട്രൈക്കര്‍ 2001ല്‍ അത്‌ലറ്റികോ മാഡ്രിഡിലൂടെയാണ് ക്ലബ്ബ് കരിയര്‍ ആരംഭിച്ചത്. ആറ് കൊല്ലം അത്‌ലറ്റികോയില്‍ തുടര്‍ന്ന അദ്ദേഹം 2007ല്‍ ലിവര്‍പൂളിലേക്ക് ചേക്കേറി.

fernando-torres

ക്ലബ്ബിനൊപ്പം 102 മത്സരം കളിച്ച് 65 ഗോളും ടോറസ് സ്വന്തമാക്കി. 2011ല്‍ ചെല്‍സിയിലേക്കെത്തിയ അദ്ദേഹം 110 മത്സരത്തില്‍ നിന്ന് 20 ഗോള്‍ മാത്രമാണ് നേടിയത്. 2014ല്‍ ചെല്‍സി വായ്പയില്‍ എസി മിലാന് കൈമാറി. 2015ല്‍ ടോറസുമായി എസി മിലാന്‍ കരാറിലെത്തിയെങ്കിലും ഒരു സീസണിന് ശേഷം വായ്പയില്‍ അത്‌ലറ്റികോ മാഡ്രിഡിന് കൈമാറി. 2016ല്‍ അത്‌ലറ്റികോ മാഡ്രിഡ് താരവുമായി കരാറിലെത്തി. രണ്ട് കൊല്ലം ക്ലബ്ബിനൊപ്പം തുടര്‍ന്ന ടോറസ് 2018ലാണ് ജപ്പാനീസ് ക്ലബ്ബിലേക്ക് പോയത്.2010ല്‍ ലോകകപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിന്റെ ഭാഗമായിരുന്നു ടോറസ്.

Story first published: Saturday, August 24, 2019, 9:02 [IST]
Other articles published on Aug 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+