Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ തിരിച്ചടിക്കുമോ?; ഫെര്‍ണാണ്ടോ ഹിയേറോ സ്‌പെയിനിന്റെ പുതിയ കോച്ച്

മോസ്‌കോ: റഷ്യ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പുറത്താക്കിയ കോച്ചിന് പകരം സ്‌പെയിന്‍ പുതിയ പരിശീലകനെ നിയമിച്ചു. ജുലെന്‍ ലൊപറ്റേഗിയെയ്ക്ക് പകരക്കാരനായി ഫെര്‍ണാണ്ടോ ഹിയേറോ ആയിരിക്കും ലോകകപ്പില്‍ സ്‌പെയിനിന്റെ തന്ത്രങ്ങള്‍ തീരുമാനിക്കുക. പുതിയ പരിശീലകന്‍ ഉടന്‍ റഷ്യയിലെത്തും.

റയല്‍ മാഡ്രിഡുമായി കഴിഞ്ഞ ദിവസം ലൊപറ്റേഗി കരാറിലെത്തിയതിനെ തുടര്‍ന്നാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ അപ്രതീക്ഷിത നീക്കം നടത്തിയത്. ലോകകപ്പിന് ടീം ഒരുങ്ങിനില്‍ക്കെ പരിശീലകനെ മാറ്റിയത് ടീമിനെ കാര്യമായി ബാധിച്ചേക്കാന്‍ ഇടയുണ്ട്. കളിക്കാരെ പഠിക്കാനും മറ്റും കോച്ചിന് സമയം ആവശ്യമാണെന്നതിനാല്‍ സഹ പരിശീലകരായിരിക്കും തന്ത്രങ്ങള്‍ നടപ്പാക്കുക.

fernandohierro

സ്പാനിഷ് ദേശീയ ടീമിന്റെ ഡിഫന്‍ഡറായിരുന്ന ഫെര്‍ണാണ്ടോ 2014-15 കാലഘട്ടത്തില്‍ റയല്‍ മാഡ്രിഡിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്പെയിന്‍ സെഗുണ്ട ലീഗിലെ റയല്‍ ഒവീഡോ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായും 2016-17 ല്‍ സേവനമനുഷ്ടിച്ച പരിചയം ഫെര്‍ണാണ്ടോയ്ക്കുണ്ട്. പരിശീലകനില്ലാതെ ഇറങ്ങിയാല്‍ വിമര്‍ശനം ഉയരുമെന്നതിനാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫെര്‍ണാണ്ടോയുടെ സഹായം തേടിയത്. ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പരിശീലകന്റെ കാലാവധി നിശ്ചയിക്കും.

Story first published: Wednesday, June 13, 2018, 18:57 [IST]
Other articles published on Jun 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+