വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബെല്‍ജിയത്തില്‍ വിസ്മയം തീര്‍ക്കാന്‍ ഇനി ഫെല്ലെയ്‌നിയില്ല ; ദേശീയ ജഴ്‌സിയില്‍ നിന്ന് ഗുഡ്‌ബൈ

By Sudhin

സിറ്റി ഓഫ് ബ്രസല്‍സ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ മൗറെയ്ന്‍ ഫെല്ലെയ്‌നി ബെല്‍ജിയം ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 31കാരനായ താരം ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. ബെല്‍ജിയത്തിനുവേണ്ടി 87 മത്സരം കളിക്കാനായത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് ഫെല്ലയ്‌നി കുറിച്ചു. ടീമിനൊപ്പം രണ്ട് ലോകകപ്പിലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കളിച്ചിട്ടുള്ള ഫെല്ലെയ്‌നി 18 ഗോളും നേടിയിട്ടുണ്ട്.

1

'ബെല്‍ജിയത്തിനൊപ്പം മനോഹരമായ ഓര്‍മ്മകളാണുള്ളത്. ഫിഫ റാങ്കിങ്ങില്‍ ബെല്‍ജിയം ഒന്നാമതെത്തിയപ്പോള്‍ അതിന്റെ ഭാഗമാവാന്‍ കഴിഞ്ഞു. അന്താരാഷ്ട്ര കരിയറില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. സഹതാരങ്ങളെയും പരിശീലകരെയും നന്ദിയോടെ ഓര്‍ക്കുന്നു. ഞങ്ങളെ പിന്തുണയ്ക്കുന്ന ബെല്‍ജിയം ആരാധകരോട് കടപ്പാട് അറിയിറിക്കുന്നു. ഭാവിയില്‍ ബെല്‍ജിയത്തിന് കൂടുതല്‍ മികച്ച വിജയം നേടാനാവട്ടെയെന്ന് ആശംസിക്കുന്നു. ബെല്‍ജിയത്തിന് നന്ദി'' ഫെല്ലെയ്‌നി ട്വിറ്ററില്‍ പറഞ്ഞു. 2004 ല്‍ ബെല്‍ജിയം അണ്ടര്‍ 18 ടീമില്‍ ഇടം പിടിച്ച ഫെല്ലെയ്‌നി 2007ലാണ് സീനിയര്‍ ടീമില്‍ അവസരം നേടിയത്.

ക്ലബ്ബ് ഫുട്‌ബോളില്‍ എവര്‍ട്ടനുവേണ്ടിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയും കളിച്ചിട്ടുള്ള ഫെല്ലെയ്‌നി നിലവില്‍ ചൈനീസ് ക്ലബ്ബായ ഷാഡോങ് ലുനെങ് ടൈഷാന്‍ എഫ്.സിക്കുവേണ്ടിയാണ് കളിക്കുന്നത്.

Story first published: Friday, March 8, 2019, 17:53 [IST]
Other articles published on Mar 8, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X