Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള പ്രീമിയര്‍ ലീഗ്: തൃശ്ശൂര്‍ - സാറ്റ് പോര് ബലാബലം

തിരൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എഫ്‌സി തൃശ്ശൂര്‍-സാറ്റ് (സ്‌പോര്‍ട്‌സ് അക്കാദമി തിരൂര്‍) ഗ്ലാമര്‍ പോര് ഒപ്പത്തിനൊപ്പം. തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് തുല്ല്യത പാലിച്ചത്. ടൂര്‍ണമെന്റിലെ ഈ സീസണില്‍ തൃശ്ശൂരും സാറ്റും ഇതുവരെ പരാജയം സമ്മതിച്ചിട്ടില്ല.

കഴിഞ്ഞ സീസണിലെ റണ്ണറപ്പായ തൃശ്ശൂരാണ് മല്‍സരത്തില്‍ ആദ്യം ഗോള്‍ നേടിയത്. 31ാം മിനിറ്റില്‍ സാദിഖാണ് തൃശ്ശൂരിനു വേണ്ടി വലചലിപ്പിച്ചത്. രണ്ടാംപകുതിയില്‍ മികച്ച കളി പുറത്തെടുത്ത സാറ്റ് അര്‍ഹിച്ച സമനില ഗോളും കണ്ടെത്തി. 81ാം മിനിറ്റില്‍ ശശാങ്കിന്റെ വകയായിരുന്നു സാറ്റിന്റെ സമനില ഗോള്‍. മല്‍സരത്തില്‍ തൃശ്ശൂരിന്റെ മൂന്ന് താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

kpl

ഗ്രൂപ്പ് എയില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും വെന്നിക്കൊടി നാട്ടിയ തൃശ്ശൂര്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 13 പോയിന്റാണ് തോല്‍വി അറിയാതെ കുതിക്കുന്ന തൃശ്ശൂരിനുള്ളത്. തൃശ്ശൂരിനേക്കാള്‍ രണ്ട് മല്‍സരം കുറച്ചു കളിച്ച സാറ്റ് ഏഴു പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. നിലവില്‍ ടൂര്‍ണമെന്റില്‍ മൂന്നു മല്‍സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമാണ് കഴിഞ്ഞ സീസണിലെ മൂന്നാം സ്ഥാനക്കാര്‍ കൂടിയായ സാറ്റിനുള്ളത്. ഇതോടെ കേരള പ്രീമിയര്‍ ലീഗില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഓരോ വീതം ജയവും ഒരു സമനിലയുമാണ് സാറ്റും തൃശ്ശൂരും നേടിയിട്ടുള്ളത്.

Story first published: Thursday, April 26, 2018, 14:26 [IST]
Other articles published on Apr 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+