വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: നിര്‍ണായക മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോവയ്‌ക്കെതിരെ

പനജി: ഐഎസ്എല്‍ ആറാം സീസണിലെ പ്ലേ ഓഫ് സാധ്യതകള്‍ തേടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നിര്‍ണായക മത്സരത്തില്‍ ഗോവയ്‌ക്കെതിരെ ഇറങ്ങുന്നു. ഗോവയുടെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ കടുത്ത പോരാട്ടമാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത്. പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗോവ ജയത്തോടെ ഒന്നാസ്ഥാനം ലക്ഷ്യമാക്കുമ്പോള്‍ പ്ലേ ഓഫിനുള്ള അവസാന സാധ്യതകളാണ് ബ്ലാസ്റ്റേഴ്‌സ് ഉറ്റുനോക്കുന്നത്. രാത്രി 7.30നാണ് മത്സരം.

അവസാന മത്സരത്തില്‍ എടികെയോട് പരാജയപ്പെട്ടാണെങ്കിലും സ്വന്തം തട്ടകത്തില്‍ ജയിക്കാനുറച്ചാണ് ഗോവ ഇറങ്ങുക. സീസണില്‍ 25 ഗോളുകള്‍ നേടിയ ഗോവയുടെ മുന്നേറ്റനിര അതിശക്തമാണ്. എതിര്‍ മൈതാനത്ത് മോശം ഫോമിലുള്ള കേരളത്തിന്റെ ദൗര്‍ബല്യം മുതലെടുക്കാനുള്ള തന്ത്രങ്ങള്‍ തങ്ങള്‍ക്കറിയാമെന്ന് പരിശീലകന്‍ സെര്‍ജിയോ ലൊബേറയും വ്യക്തമാക്കുന്നുണ്ട്. ഫെറാന്‍ കൊറാമിനാസ്, മന്‍വീര്‍ സിങ്, ഹ്യൂഗോ ബൗമസ്, ബ്രണ്ടന്‍ ഫെര്‍ണ്ടസ് തുടങ്ങിയ കളിക്കാര്‍ ഗോവയ്ക്കുവേണ്ടി തിളങ്ങുമെന്നാണ് പ്രതീക്ഷ.

പിബിഎല്‍; ലക്ഷ്യയും സുഗിയാര്‍ത്തോയും മിന്നി, ചെന്നൈയ്ക്ക് മൂന്നാം ജയംപിബിഎല്‍; ലക്ഷ്യയും സുഗിയാര്‍ത്തോയും മിന്നി, ചെന്നൈയ്ക്ക് മൂന്നാം ജയം

islkeralablastervsfcgoa

പ്രതിരോധപ്പിഴവുകളാല്‍ സീസണില്‍ നിറംമങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിലെത്താന്‍ വിദൂര സാധ്യത മാത്രമേയുള്ളൂ. ശേഷിക്കുന്ന കളികളെല്ലാം ജയിച്ചാലും മറ്റു ടീമുകളുടെ ഫലം കൂടി ആശ്രയിച്ചാകും ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത. മുന്നേറ്റനിര ഫോമിലായത് ടീമിന് പ്രതീക്ഷ നല്‍കുന്നു. ഗോവയെ തോല്‍പ്പിക്കാനായാല്‍ അടുത്ത മത്സരങ്ങളില്‍ ടീമിന് ആത്മവിശ്വാസത്തോടെ ഇറങ്ങാം. സ്വന്തം മൈതാനത്ത് നടക്കുന്നതിന്റെ ആനുകൂല്യവും നിലവിലെ ഫോമും പരിഗണിച്ചാല്‍ ഗോവയ്ക്കാണ് ജയസാധ്യത.

Story first published: Saturday, January 25, 2020, 11:41 [IST]
Other articles published on Jan 25, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X