Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: കോറോയ്ക്കു ഡബിള്‍, ഗോവന്‍ കരുത്തില്‍ എടിക്കെ തകര്‍ന്നു (3-0)

1

മഡ്ഗാവ്: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയ്‌ക്കെതിരേ എഫ്‌സി ഗോവയ്ക്കു തകര്‍പ്പന്‍ വിജയം. സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്റ്റീവ് കോപ്പലിന്റെ എടിക്കെയെ ഗോവ വാരിക്കളയുകയായിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ മിന്നുന്ന വിജയമാണ് ഗോവ ആഘോഷിച്ചത്. സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനോസിന്റെ ഇരട്ടഗോളുകളാണ് ഗോവയ്ക്കു ആധികാരിക വിജയം സമ്മാനിച്ചത്. 52, 81 മിനിറ്റുകളിലായിരുന്നു കോറോയുടെ ഗോളുകള്‍. ആദ്യഗോള്‍ ഒന്നാം മിനിറ്റില്‍ തന്നെ ജാക്കിച്ചാന്ദ് സിങിന്റെ വകയായിരുന്നു. തനത്ത തോല്‍വിയോടെ എടിക്കെയുടെ ടോപ്പ് ഫോര്‍ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റപ്പോള്‍ ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

മല്‍സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ എടിക്കെയെ സ്തബ്ധധരാക്കി ഗോവ അക്കൗണ്ട് തുറന്നിരുന്നു. വലതു പാര്‍ശ്വത്തില്‍ നിന്നും കോറോ നല്‍കിയ ക്രോസ് ജാക്കിച്ചാന്ദ് എടിക്കെ ഗോളിയെ നിസ്സഹായനാക്കി വലയ്ക്കുള്ളിലേക്ക് പായിച്ചപ്പോള്‍ സ്‌റ്റേഡിയത്തിലെ ഗോവന്‍ ആരാധകര്‍ ഇളകി മറിഞ്ഞു. തുടക്കത്തിലേറ്റ ഷോക്കില്‍ നിന്നും കരകയറാന്‍ എടിക്കെയ്ക്കായില്ല. തുടര്‍ന്നും ഗോവ തന്നെയാണ് കളി നിയന്ത്രിച്ചത്. ലീഡുയര്‍ത്താന്‍ ആദ്യ പകുതിയില്‍ ഒന്നിലേറെ അവസരങ്ങള്‍ ഗോവയ്ക്കു ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

52ാം മിനിറ്റില്‍ തങ്ങളുടെ ആധിപത്യമുറപ്പിച്ച് കോറോയിലൂടെ ഗോവ ലീഡുയര്‍ത്തി. ബോക്‌സിന് അരികില്‍ നിന്നും മന്ദര്‍ പരീക്ഷിച്ച ഷോട്ട് എടിക്കെ ഗോളി അരിന്ദം തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത പന്ത് കോറോ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. നിശ്ചിത സമയം തീരാന്‍ ഒമ്പത് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ കോറോ പെനല്‍റ്റിയിലൂടെ ഗോവയുടെ മൂന്നാം ഗോളും നിക്ഷേപിച്ചതോടെ എടിക്കെയുടെ പതനം പൂര്‍ത്തിയായി. കോറോയെ എടിക്കെ താരം റിക്കി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. കോറോ തന്നെ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഗോവന്‍ ജയം ആധികാരികമാക്കി.

Story first published: Thursday, February 14, 2019, 21:52 [IST]
Other articles published on Feb 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+