Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെനഗലിന്റെ ദേശിയ താരത്തെ ടീമിലെത്തിച്ച് എഫ് സി ഗോവ..

സെനഗലിന്റെ അന്താരാഷ്‌ട്ര താരമായ മൊർട്ടാഡ ഫാളിനെ ടീമിലെത്തിച്ച് ഐ എസ് എൽ ക്ലബ്ബായ എഫ് സി ഗോവ.സെനഗലിന്റെ സെന്റര് ബാക്ക് താരമാണ് മുപ്പതുകാരനായ മൊർട്ടാഡ.താരവുമായി കരാറിലെത്തിയ വിവരം തങ്ങളുടെ ഒദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് എഫ് സി ഗോവ പുറത്തുവിട്ടത്.മൊറോക്കൻ ക്ലബ്ബായ മൊഗ്രിബ് റ്റിറ്റുവാനിൽ നിന്നാണ് മൊർട്ടാഡ ഗോവയിലേക്കെത്തുന്നത് 2006 മുതൽ തുടർച്ചയായി ആറ് വർഷം മൊഗ്രിബ് ക്ലബ്ബിനുവേണ്ടി കളിച്ച താരം തുടർന്ന് കുവൈറ്റ് ക്ലബ്ബുകളായ അൽ അറബി,അൽ സാമിയ എസ് സി ,മൊറോക്കൻ ക്ലബ്ബായ ഡയ്‌ഡഡ് കാസാബ്ലാക്കാ എന്നീ ടീമുകൾക്ക് വേണ്ടിയും പന്ത് തട്ടി.തുടർന്ന് കഴിഞ്ഞ സീസണിലാണ് താരം തന്റെ പഴയ ക്ലബ്ബായ മൊഗ്രിബിലേക്കെത്തിയത്.മൊഗ്രിബിനായി ആകെ 163 മത്സരങ്ങൾ കളിച്ചിട്ടുണ്ട്
ഈ ആറടി മൂന്നിഞ്ചുകാരൻ.

fcgoa

നിലവിലെ എഫ് സി ഗോവയുടെ പരിശീലകനായ സെർജിയോ ലൊബേറ മുൻപ് പരിശീലിപ്പിച്ചിട്ടുള്ള ക്ലബ്ബാണ് മൊഗ്രിബ് .ലൊബേറയുടെ കൂടെ ഇടപെടലിലൂടെയാണ് താരം ഇന്ത്യയിലേക്ക് കാലുകുത്തുന്നത്.മൊർട്ടാഡയുടെ വരവോടെ വരുന്ന സീസണിൽ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് ഗോവൻ ടീമിന്റെ പ്രതീക്ഷ.ഇതോടെ അഞ്ചാമത്തെ താരത്തെയാണ് എഫ് സി ഗോവ സീസണുമുൻപേ ടീമിലെത്തിച്ചിരിക്കുന്നത്.ലാൽതുമുമാവിയ റാൽറ്റെ,നിർമ്മൽ ഛെത്രി,ലെനി റോഡ്രിഗസ്,ജാക്കിചന്ദ് സിംഗ് എന്നിവരെ നേരത്തെ ഗോവ ടീമിലെത്തിച്ചിരുന്നു.

Story first published: Friday, July 20, 2018, 16:56 [IST]
Other articles published on Jul 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+