വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഹോം ഗ്രൗണ്ടില്‍ വിജയത്തുടക്കം ലക്ഷ്യമിട്ട് എഫ് സി ഗോവ പൂനെക്കെതിരെ

By കാശ്വിന്‍

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് എഫ് സി ഗോവയും എഫ് സി പൂനെ സിറ്റിയും നേര്‍ക്കുനേര്‍. രണ്ട് ടീമുകളും മൂന്നാം സീസണിലെ ആദ്യ ജയം ലക്ഷ്യമിടുന്നു. സീക്കോയുടെ എഫ് സി ഗോവ ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗ്രൗണ്ടില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റപ്പോള്‍ പൂനെ സിറ്റി മഹാരാഷ്ട്ര ഡെര്‍ബിയില്‍ മുംബൈ സിറ്റിയോടായിരുന്നു (1-0) തല കുനിച്ചത്.

ഗോവന്‍ ടീം ഫറ്റോര്‍ഡയില്‍ കളിക്കാനിറങ്ങുമ്പോള്‍ കഴിഞ്ഞ സീസണിലെ ഫൈനല്‍ ദുരന്തം ഓര്‍മയിലെത്തും. ഹോംഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ് സിക്ക് മുന്നില്‍ സ്വപ്നകിരീടം അടിയറ വെച്ചതിന് ശേഷം ആദ്യമായാണ് എഫ് സി ഗോവ ഇവിടെ കളിക്കാനെത്തുന്നത്.

fc-goa-fc-pune-city

ഐ എസ് എല്ലിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ കണക്കുകളില്‍ ഗോവയും പൂനെയും തുല്യരാണ്. 2014 സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ടീമുകളും ഹോംഗ്രൗണ്ടില്‍ 2-0 മാര്‍ജിനില്‍ ജയം ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ സീസണിലാകട്ടെ ഗോവയില്‍ 1-1നും പൂനെയില്‍ 2-2നും സമനില.

ആദ്യ കളിയില്‍ ഗോവയുടെ പ്രതിരോധത്തില്‍ മികച്ച പ്രകടനമായിരുന്നു ബ്രസീലിയന്‍ താരം ലൂസിയോ കാഴ്ചവെച്ചത്. നാല്‍പ്പത്തൊമ്പത് പാസുകള്‍ മുഴുമിപ്പിച്ച ലൂസിയോ മൂന്ന് തവണ എതിരാളിയില്‍ നിന്ന് പന്ത് തട്ടിയെടുത്തും മൂന്ന് തവണ അവസരോചിത ടാക്ലിംഗ് ചെയ്തും സെന്റര്‍ബാക്കിന്റെ ദൗത്യം ഭംഗിയാക്കി. പൂനെയുടെ മുന്നേറ്റത്തിലുള്ള സ്പാനിഷ് താരം ജീസസ് ടാറ്റോയും ലൂസിയോയും തമ്മിലാകും ശ്രദ്ധേയ പോരാട്ടം.

Story first published: Saturday, October 8, 2016, 8:54 [IST]
Other articles published on Oct 8, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X