Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: അവസരങ്ങള്‍ തുലച്ച് ഗോവ, ഡല്‍ഹിയുമായി സമനില മാത്രം

1

ദില്ലി: ഐഎസ്എല്ലില്‍ ജയത്തോടെ രണ്ടാംസ്ഥാനത്തേക്കു കയറാനുള്ള അവസരം എഫ്‌സി ഗോവ നഷ്ടപ്പെടുത്തി. എവേ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസുമായി ഗോവ ഗോള്‍രഹിത സമനില സമ്മതിക്കുകയായിരുന്നു. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഗോവയ്ക്കു ഗോള്‍ മാത്രം നേടാനായില്ല. ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കാനാവാതെയാണ് ഗോവ സമനില സമ്മതിച്ചത്.

കളി തുടങ്ങി പത്താം മിനിറ്റില്‍ തന്നെ ഗോവ മുന്നിലെത്തേണ്ടതായിരുന്നു. ഡല്‍ഹി മധ്യനിരയില്‍ നിന്നും തട്ടിയെടുത്ത പന്ത് ഹ്യുഗോ ബൊമോസ് കൊറോമിനാസിന് പാസ് ചെയ്തു. കൊറോമിനാസ് മറിച്ചു നല്‍കിയ ത്രൂപാസില്‍ ബൊമോസിന്റെ ക്രോസ് റേഞ്ച് ഷോട്ട് വലയുടെ പുറത്തു പതിക്കുകയായിരുന്നു. 14ാം മിനിറ്റില്‍ മറ്റൊരു ഗോളവസരം കൂടി ഗോവ പാഴാക്കി. ജാക്കിച്ചാന്ത് നല്‍കിയ പാസില്‍ ബോക്‌സിന് അരികില്‍ നിന്നും ബ്രെന്‍ഡന്റെ ഷോട്ട് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പുറത്തേക്കു പറന്നു.

രണ്ടാംപകുതിയിലും ഗോവ ആധിപത്യം തുടര്‍ന്നു. 53ാം മിനിറ്റില്‍ ഡല്‍ഹി ഗോളിയുടെ പ്രകടനം ഗോവയ്ക്കു ഗോള്‍ നിഷേധിച്ചു. എഡു ബേഡിയയുടെ അപകടകരമായ നീക്കം ഗോളി ഇടപെട്ട് വിഫലമാക്കുകയായിരുന്നു. 63ാം മിനിറ്റില്‍ ഡല്‍ഹി ഗോളി ഡൊറോന്‍സോറോയുടെ മറ്റൊരു സേവേ ഗോവയ്ക്കു ലീഡ് നിഷേധിച്ചു. ഇടതുമൂലയില്‍ നിന്നും ബ്രെന്‍ഡന്റെ തകര്‍പ്പനൊരു ഷോട്ട് ഗോളി കുത്തിയകറ്റുകയായിരുന്നു. തുടര്‍ന്നും ഡല്‍ഹി ഗോള്‍മുഖത്ത് ഗോവ റെയ്ഡ് നടത്തിക്കൊണ്ടിരുന്നെങ്കിലും ഗോളി ഡൊറോന്‍സോറെയെ കബളിപ്പിച്ച് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.

Story first published: Monday, February 4, 2019, 21:50 [IST]
Other articles published on Feb 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+