വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: കോറോ ഡബിളില്‍ ഗോവയ്ക്ക് ഹാപ്പി ക്രിസ്മസ്, ഒഡീഷയെ തുരത്തി ഒന്നാമത്

ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ഗോവന്‍ വിജയം

1
2026469

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ നിലവിലെ റണ്ണറപ്പായ എഫ്‌സി ഗോവ തകര്‍പ്പന്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറി. ഹോംഗ്രൗണ്ടില്‍ നടന്ന അത്യധികം ആവേശകരമായ പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു ഗോവ ഒഡീഷ എഫ്‌സിയെ കെട്ടുകെട്ടിക്കുകയായിരുന്നു. സൂപ്പര്‍ താരം ഫെറാന്‍ കോറോയുടെ ഇരട്ട ഗോളുകളാണ് ഗോവയ്ക്കു മിന്നുന്ന ജയം സമ്മാനിച്ചത്. ടീമിന്റെ ആദ്യത്തെയും അവസാനത്തെയും ഗോള്‍ കോറോയുടെ വകയായിരുന്നു. 19, 89 മിനിറ്റുകളിലായിരുന്നു താരം വല കുലുക്കിയത്. ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസാണ് (85) ടീമിന്റെ മറ്റൊരു സ്‌കോറര്‍.

goa

സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല മല്‍സരം. ഗോവയ്ക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തിയാണ് ഒഡീഷ കീഴടങ്ങിയത്. ഗോളിയുടെ മികച്ച സേവുകളും ഫിനിഷിങിലെ പിഴവുകളുമാണ് ഒഡീഷയ്ക്കു ഗോള്‍ നിഷേധിച്ചത്. കളിയുടെ 85ാം മിനിറ്റ് വരെ കളി ഇഞ്ചോടിഞ്ചായിരുന്നു. എന്നാല്‍ അവസാന നാലു മിനിറ്റിനിടെ ഗോവ രണ്ടു ഗോളുകള്‍ അടിച്ചുകൂട്ടിയതോടെ ഒഡീഷയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

19ാം മിനിറ്റില്‍ മികച്ചൊരു നീക്കത്തിനൊടുവിലാണ് ഗോവ അക്കൗണ്ട് തുറന്നത്. ഹ്യുഗോ ബൊമോസ് ബോക്‌സിനുള്ളില്‍ വച്ച് നല്‍കിയ കട്ട് ബാക്ക് പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കോറോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്കു അടിച്ചുകയറ്റി. പിന്നീട് ഗോള്‍ മടക്കാനുള്ള നിരന്തര ശ്രമങ്ങളാണ് ഒഡീഷയുടെ ഭാഗത്തു നിന്നു കണ്ടത്. എന്നാല്‍ 85ാം മിനിറ്റില്‍ ഒഡീഷയുടെ സമനില മോഹങ്ങള്‍ക്കു ആഘാതമേല്‍പ്പിച്ച് ഗോവ ലീഡുയര്‍ത്തി. ബോക്‌സിനു പുറത്തു നിന്നു ഫെര്‍ണാണ്ടസ് തൊടുത്ത ലോങ്‌റേഞ്ചര്‍ ഗോളിയുടെ കൈകളില്‍ തട്ടിത്തെറിച്ച് വലയ്ക്കുള്ളില്‍ കയറുകയായിരുന്നു. 89ാം മിനിറ്റില്‍ കോറോ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. കോര്‍ണറിനൊടുവില്‍ കോറോയെ ഗോവന്‍ താരം അരിഡാനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. കോറോ പെനല്‍റ്റി അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു.

Story first published: Sunday, December 22, 2019, 21:41 [IST]
Other articles published on Dec 22, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X