ഐഎസ്എല്‍: കോറോ ഗോളില്‍ ഗോവ, ചെന്നൈയെ മറികടന്ന് ഗോവ, ഇനി സെമി


മഡ്ഗാവ്: ഐഎസ്എല്ലിനെ അപ്രസക്തമായ അവസാന റൗണ്ട് മല്‍സരത്തില്‍ എഫ്‌സി ഗോവയ്ക്കു ജയം. ഹോം മാച്ചില്‍ നിലവിവെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ഗോവ മറികടന്നത്. 26ാം മിനിറ്റില്‍ സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനാസിന്റെ വകയായിരുന്നു ഗോവയുടെ വിജയഗോള്‍. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ബെംഗളൂരു എഫ്‌സിക്കൊപ്പമെത്താനും ഗോവയ്ക്കു കഴിഞ്ഞു. ഇരുടീമുകള്‍ക്കും 34 പോയിന്റ് വീതമാണുള്ളത്. മികച്ച ഗോള്‍ശരാശരിയില്‍ ബെംഗളൂരൂ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയായിരുന്നു.
ഈ സീസണില്‍ എട്ടാമത്തെ മല്‍സരത്തിലാണ് ഗോവ ഗോള്‍ വഴങ്ങാതെ പൂര്‍ത്തിയാക്കിയത്. ഇത്തവണ ഏറ്റവുമധികം കളികളില്‍ ഗോള്‍ വഴങ്ങാത്ത ടീമെന്ന റെക്കോര്‍ഡും ഗോവയുടെ പേരിലാണ്. ജയത്തോടെ തന്നെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞത് ഗോവയ്ക്കു സെമി ഫൈനലില്‍ ആത്മവിശ്വാസം നല്‍കും. മുംബൈ സിറ്റിയോ, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡോ ആയിരിക്കും സെമിയില്‍ ഗോവയുടെ എതിരാളികള്‍.
അതേസമയം, സീസണിലെ 12ാം തോല്‍വിയാണ് ചെന്നൈ നേരിട്ടത്. കളിച്ച 18 മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തിലാണ് ചെന്നൈക്കു ജയിക്കാനായത്. മൂന്നു മല്‍സരങ്ങളില്‍ സമനിലയും ചെന്നൈ വഴങ്ങി. ഐഎസ്എല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞ ചെന്നൈയുടെ അടുത്ത ലക്ഷ്യം എഎഫ്‌സി കപ്പില്‍ മികച്ച പ്രകടനം നടത്തുകയെന്നതാണ്. ഇരുപാദങ്ങളിലായി നടക്കുന്ന ക്വാളിഫയര്‍ കൊളംബോ എഫ്‌സിയാണ് ചെന്നൈയുടെ എതിരാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications