വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റോഡ്രിഗസ് ഇപ്പോള്‍ സഹതാരങ്ങളെ ചീത്ത പറയുന്നവന്‍, എല്ലാത്തിനും കാരണക്കാരന്‍ ക്രിസ്റ്റ്യാനോ

ഹാമിഷ് റോഡ്രിഗസിന്റെ മോശം സ്വഭാവത്തിന് പിറകില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വാധീനമെന്ന് ഫൗസ്റ്റിനോ

By കാശ്വിന്‍

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള റയല്‍മാഡ്രിഡിലെ സഹവാസം കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാമിഷ് റോഡ്രിഗസിന്റെ സ്വഭാവം മഹാമോശമാക്കിയെന്ന് ആരോപണം. കൊളംബിയയുടെ മുന്‍ താരം ഫോസ്റ്റിനോ അസ്പ്രിലയാണ് ഇത്തരമൊരു കുറ്റപ്പെടുത്തല്‍ നടത്തിയത്. ക്രിസ്റ്റ്യാനോ സഹതാരങ്ങളുമായി കലഹിക്കുന്ന വ്യക്തിയാണ്, റോഡ്രിഗസും ഇപ്പോള്‍ അതുപോലെയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്കെതിരെ 3-0ന് തോറ്റ കളിയിലായിരുന്നു ആരോപണത്തിനാധാരമായ പെരുമാറ്റം ഹാമിഷ് റോഡ്രിഗസില്‍ നിന്നുണ്ടായത്. പാസ് നല്‍കാത്തതിന് സഹതാരത്തോട് കയര്‍ക്കുന്ന റോഡ്രിഗസിനെയാണ് കണ്ടത്. റോഡ്രിഗസ് ഒരിക്കലും ഇതുപോലെ പെരുമാറുന്ന താരമായിരുന്നില്ല. ക്രിസ്റ്റ്യാനോയില്‍ നിന്ന് ഉള്‍ക്കൊണ്ടതാകാം ഈ പെരുമാറ്റ രീതിയെന്ന് അസ്പ്രില കുറ്റപ്പെടുത്തുന്നു.

നെഗറ്റീവ് ശരീരഭാഷയാണ് ഗ്രൗണ്ടില്‍ ഹാമിഷ് പ്രകടിപ്പിക്കുന്നത്. എതിര്‍താരങ്ങളുമായും റഫറിയുമായും കളിക്കാര്‍ കലഹിക്കാറുണ്ട്. ഒരിക്കലും സഹതാരവുമായി അതുണ്ടാകാന്‍ പാടില്ല. അത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കും. കൊളംബിയന്‍ ടീമില്‍ നിരവധി യുവതാരങ്ങളുണ്ട്. അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി, അവരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുപ്പിക്കുവാനാണ് റോഡ്രിഗസ്ശ്രമിക്കേണ്ടത്.

 cristiano-ronaldo

ദൗര്‍ഭാഗ്യവശാല്‍ ക്രിസ്റ്റ്യാനോക്ക് മാത്രം അറിയാവുന്ന ചില മോശം ചേഷ്ടകള്‍ തന്നിലേക്ക് ആവാഹിച്ച് അത് കൊളംബിയന്‍ ടീമില്‍ പയറ്റുകയാണ് ഹാമിഷ് റോഡ്രിഗസ് ചെയ്യുന്നതെന്നും അസ്പ്രില പറഞ്ഞു. കൊളംബിയക്കായി 57 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച അസ്പ്രില ന്യൂകാസില്‍ യുനൈറ്റഡ്, പാര്‍മ ക്ലബ്ബുകളുടെ മുന്‍ താരമായിരുന്നു.

Story first published: Friday, November 18, 2016, 8:50 [IST]
Other articles published on Nov 18, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X