വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: റഷ്യന്‍ കാര്‍ണിവലില്‍ മനംകവര്‍ന്ന് ഫുട്‌ബോള്‍ ആരാധകര്‍

ഒരു മാസമായി ലോകത്തെ ഏറ്റവും വിസ്തൃതിയേറിയ (വലിയ) രാജ്യമായ റഷ്യയിലേക്കാണ് ഏവരുടെയും കണ്ണുകള്‍. മറ്റൊന്നും കൊണ്ടല്ല, ലോകത്തെ ഏറ്റവും ജനപ്രീതിയേറിയ കായിക വിനോദമായ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ഇത്തവണ വേദിയായത് റഷ്യയായത് കൊണ്ടാണ്.

റഷ്യന്‍ ഫിഫ ലോകകപ്പിന് ഇന്ന് കൊടിയിറങ്ങുകയാണ്. ഒരുപാട് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് 21ാമത് ഫിഫ ലോകകപ്പ് നമ്മോട് വിടപറയാനൊരുങ്ങുന്നത്. റഷ്യയിലെ ഓരോ മുക്കിലും മൂലയിലും ഒരു മാസമായി ഫുട്‌ബോള്‍ ലഹരിയിലാണ്.

റഷ്യന്‍ ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ കണ്ട മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നുള്ള ഒരു ആരാധകന്‍ കളി എഴുത്തുകാരനായ ലേഖകന്‍ എപി ഷഫീഖുമായി പങ്കുവച്ചതാണ് ചുവടെ വിവരിക്കുന്നത്. തിരൂരിലെ വ്യവസായ സംരംഭകനായ ടിവി മന്‍സൂറാണ് ഫിഫ ലോകകപ്പിലെ മല്‍സരങ്ങള്‍ കാണാന്‍ റഷ്യയില്‍ പോയി തിരിച്ചെത്തിയത്. മന്‍സൂറിനൊപ്പം അടുത്ത സുഹൃത്തുക്കളായ മുഫ്ത്തി അഹ്മദ്, എന്‍സി അയാസ്, ഷാരിഖ് (മൂവരും കോഴിക്കോട് സ്വദേശികളാണ്), ഷിബി (മലപ്പുറം) എന്നിവരാണ് റഷ്യന്‍ ലോകകപ്പിലെ ചില മല്‍സരങ്ങള്‍ നേരിട്ട് കണ്ടത്.

സേ നോ റേസിസം

സേ നോ റേസിസം

റഷ്യന്‍ ഫിഫ ലോകകപ്പിലെ പ്രധാന സന്ദേശങ്ങളിലൊന്നാണ് വംശിയാധിക്ഷേപം അരുതെന്ന മുദ്രാവാക്യം. റഷ്യയില്‍ വിമാനത്താവളം മുതല്‍ റേസിസത്തിനെതിരായ പോരാട്ടം തുടങ്ങുന്നു. ഈ സന്ദേശത്തിന് ഗൗരവം വിമാനത്താവളത്തില്‍ അധികൃതര്‍ എല്ലാവരെയും ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഏതെങ്കിലും സാഹചര്യത്തില്‍ വംശീയാധിക്ഷേപത്തിന് ഇരയായാല്‍ പരാതിപ്പെടണമെന്ന് മുന്നറിയിപ്പും ഓരോരുത്തര്‍ക്കും വിമാനത്താവളത്തില്‍ വച്ച് തന്നെ അധികൃതര്‍ നല്‍കുന്നുണ്ട്. വംശീയമായ അധിക്ഷേപത്തിനെതിരേ റഷ്യന്‍ അധികൃതര്‍ പുലര്‍ത്തിയ ജാഗ്രതയെ അഭിനന്ദിച്ചേ മതിയാവൂ.

3.30ന് സൂര്യോദയം; സൂര്യാസ്തമയം 9.30ന്

3.30ന് സൂര്യോദയം; സൂര്യാസ്തമയം 9.30ന്

റഷ്യയില്‍ 18 മണിക്കൂറോളമാണ് ഇപ്പോള്‍ പകല്‍ സമയം. ആറ് മണിക്കൂര്‍ മാത്രമാണ് സൂര്യനില്ലാത്ത റഷ്യയെ നമ്മുക്ക് കാണാനാവുക. 3.30നാണ് സൂര്യോദയം. 9.30നാണ് സൂര്യാസ്തമയം. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് ഇതൊരു കൗതുകമായി തന്നെ തോന്നാം.

റഷ്യക്കാരെ കണ്ടുപഠിക്കണം

റഷ്യക്കാരെ കണ്ടുപഠിക്കണം

റഷ്യന്‍ ലോകകപ്പ് കാണാനെത്തിയ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് റഷ്യക്കാരുടെ സേവന മനോഭാവമായിരുന്നുവെന്ന് മന്‍സൂര്‍ പറഞ്ഞു. ഭൂര്യഭാഗം റഷ്യക്കാരും ഇംഗ്ലീഷ് അറിയാത്തവരാണ്. എന്നാല്‍, റഷ്യയിലെത്തുന്നവരെ സഹായിക്കാന്‍ ഇതൊന്നും അവര്‍ക്കൊരു കാരണമേയല്ല.

കാരണം, ഇംഗ്ലീഷ് റഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത അവര്‍ നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് കൃത്യസമയത്തു തന്നെ എത്തിക്കും. അവിടുത്തെ ഓരോരുത്തരിലും ഈ നന്മ കൂടുതലാണ്. എവിടെ വഴിതെറ്റിയാലും നമ്മള്‍ നിരാശപ്പെടേണ്ട എന്ന സന്ദേശവും റഷ്യക്കാര്‍ നമ്മുക്ക് നല്‍കുന്നു.

അതുപോലെ മല്‍സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യമായി അതിരാവിലെ മോസ്‌കോ നഗരം ബസിലൂടെ ചുറ്റി കാണാനുള്ള അവസരവും അധികൃതര്‍ ഒരുക്കിയിരുന്നു.

കേരളത്തിലെ ആവേശം കാണിച്ചപ്പോള്‍ മറ്റു രാജ്യക്കാര്‍ക്ക് അദ്ഭുതം

കേരളത്തിലെ ആവേശം കാണിച്ചപ്പോള്‍ മറ്റു രാജ്യക്കാര്‍ക്ക് അദ്ഭുതം

ട്രെയിനിലും ബസിലുമൊക്കെയായി തുടരുന്ന യാത്രയില്‍ വ്യത്യസ്ഥ രാജ്യക്കാരും ഫുട്‌ബോള്‍ ആരാധകരും നമ്മുക്കൊപ്പമുണ്ടാവും. കേരളത്തിലെയും പ്രത്യേകം മലപ്പുറത്തെയും ഫുട്‌ബോള്‍ ആരാധകരുട ആവേശം കണ്ടപ്പോള്‍ ശരിക്കും മറ്റു രാജ്യക്കാര്‍ അദ്ഭുതപ്പെട്ടുപ്പോയി.

പ്രത്യേകിച്ച് ഒപ്പമുണ്ടായിരുന്നു അര്‍ജന്റീനയുടെയും ബ്രസീലിന്റേയും ആരാധകര്‍. അവരുടെ നാട്ടിലുള്ളതിനൊപ്പം കവച്ചുവയ്ക്കുന്ന ആവേശമാണത്രെ നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തേത്. വാട്‌സപ്പ് ഗ്രൂപ്പുകളിലായി നിറഞ്ഞു കവിയുന്ന ഫ്‌ളക്‌സുകളും താരങ്ങളുടെ ചിത്രങ്ങളും കണ്ട് അവര്‍ നമ്മെ അഭിനന്ദിച്ചു. കാരണം, ലയണല്‍ മെസ്സിയെയും നെയ്മറിനെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും അതിനൊപ്പം അവരുടെ രാജ്യത്തെയും ഇത്രത്തോളം ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം നല്‍കുന്ന പിന്തുണ കണ്ട്.

റഷ്യക്കാര്‍ക്ക് പ്രിയം ഗോവ

റഷ്യക്കാര്‍ക്ക് പ്രിയം ഗോവ

കേരളത്തെ പറ്റി പൊതുവെ ധാരണയില്ലാത്തവരാണ് റഷ്യക്കാര്‍. ഇന്ത്യയില്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഗോവയാണ്. അത് താന്‍ കണ്ട റഷ്യക്കാരെല്ലാം ഒരേ സ്വരത്തില്‍ പറയുകയും ചെയ്തു. കേരളത്തെ കുറിച്ച് വിവരിച്ചപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് കാണാനുള്ള ആഗ്രഹമായി അവര്‍ക്ക്.

ഫിഫയുടെ ഫാന്‍ ഫെസ്റ്റ്

ഫിഫയുടെ ഫാന്‍ ഫെസ്റ്റ്

റഷ്യയിലെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഓരോ മല്‍സരം കഴിഞ്ഞ അടുത്ത ഗ്രൗണ്ടിലെത്താന്‍ നിര്‍വാഹമില്ലാത്തവര്‍ക്ക് ഏറ്റവും വലിയ അനുഗ്രഹമായിരുന്നു ഫിഫയുടെ ഫാന്‍ ഫെസ്റ്റ്. ലുസ്‌നിക്കി സ്റ്റേഡിയത്തിനു 10 കിലോമീറ്റര്‍ അകലെ 15 ഓളം തിയേറ്റര്‍ സ്‌ക്രീനുകള്‍ വച്ചായിരുന്നു ഫിഫ ആരാധകര്‍ക്ക് മല്‍സരം കാണാനായി ഫാന്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

എല്ലാ മല്‍സരങ്ങളും ഗ്രൗണ്ടില്‍ കാണുന്നതിന്റെ അതേ ആവേശത്തില്‍ തന്നെ ഇവിടെ വച്ച് ആരാധകര്‍ക്ക് മല്‍സരം ആസ്വദിക്കാന്‍ കഴിയുന്നു. ഏതാണ്ട് ഒരു കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു ഫാന്‍ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് ആരാധകരാണ് ഓരോ മല്‍സരവും ഫാന്‍ ഫെസ്റ്റിലൂടെ കണ്ട് ആസ്വദിക്കുന്നത്. മഴയെ തുടര്‍ന്ന് മൂന്ന് ദിവസത്തോളം മാത്രമാണ് ഫാന്‍ ഫെസ്റ്റ് നടത്താതിരുന്നത്.

സന്തോഷവും വികാരതയും കണ്ട സ്‌റ്റേഡിയങ്ങള്‍

സന്തോഷവും വികാരതയും കണ്ട സ്‌റ്റേഡിയങ്ങള്‍

സ്‌റ്റേഡിയത്തില്‍ മല്‍സരം നേരിട്ട കണ്ടപ്പോഴെല്ലാം ഓരോ രാജ്യക്കാരുടെ ആനന്ദ ശൈലികളും വികാര നിമിഷങ്ങളും നമ്മുടെ മനസ്സിലേക്ക് തുളച്ചു കയറും. പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യ-ഡെന്‍മാര്‍ക്ക് പോരാട്ടം നേരിട്ട് കാണുമ്പോള്‍ ഞങ്ങളെല്ലാം ക്രൊയേഷ്യന്‍ ആരാധകരായിരുന്നു.

ക്രൊയേഷ്യയുടെ പതാക മുഖത്ത് വരച്ച് ഞങ്ങള്‍ക്കൊപ്പം ആ രാജ്യക്കാരും ഗ്രൗണ്ടില്‍ ആനന്ദനൃത്തമാടി. ആ ക്രൊയേഷ്യ ഫൈനലിലെത്തിയത് സന്തോഷത്തിന് മാറ്റ്കൂട്ടുന്നു. തങ്ങളുടെ പ്രിയപ്പെട്ട ടീം അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതിലെ നിരാശയും ഇവര്‍ മറച്ചുവയ്ക്കുന്നില്ല.

റെഡ്‌സ്‌ക്വയറിലെ ആഹ്ലാദപ്രകടനം

റെഡ്‌സ്‌ക്വയറിലെ ആഹ്ലാദപ്രകടനം

ഓരോ രാജ്യക്കാരും തങ്ങളുടെ വിജയം റഷ്യയിലെ റെഡ്‌സ്‌ക്വയര്‍ എന്ന സ്ഥലത്ത് വച്ചാണ് ഗംഭീരമായി ആഘോഷിച്ചിരുന്നത്. മല്‍സരം കഴിഞ്ഞതു മുതല്‍ നേരം വെളുക്കുന്നത് വരെ റെഡ്‌സ്‌ക്വയര്‍ അക്ഷരാര്‍ഥത്തില്‍ ആരാധകര്‍ക്ക് പൂരപ്പറമ്പാക്കിയിരുന്നു. ഒരുപാട് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആസ്വദിച്ചതിന്റെ ആവേശത്തിലാണ് മല്‍സരം നേരിട്ട കണ്ട ഈ ഫുട്‌ബോള്‍ ആരാധകര്‍.

Story first published: Sunday, July 15, 2018, 15:25 [IST]
Other articles published on Jul 15, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X