Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയെ സെല്‍ഫിഷ് എന്ന് വിളിക്കരുതേ... പറയുന്നത് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധ താരം

ലണ്ടന്‍: യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌െൈട്രക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സെല്‍ഫിഷെന്ന് വിളിക്കരുതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ മുന്‍ സഹതാരം ഫാബിയോ ഡ സില്‍വ. അദ്ദേഹം എന്നും എല്ലാവരെയും പിന്തുണയ്ക്കുന്ന താരമാണ്. റൊണാള്‍ഡോയുടെ സഹായം യുണൈറ്റഡില്‍ കളിച്ചപ്പോഴെല്ലാം തനിക്ക് ലഭിച്ചിരുന്നതായും ഫാബിയോ പറഞ്ഞു. ബ്രസീല്‍ ദേശീയ ടീം താരമായിരുന്ന ഫാബിയോ 2008ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. പ്രതിരോധത്തില്‍ മിടുക്കുകാട്ടുന്ന ഫാബിയോയ്ക്ക് അന്നത്തെ താരസമ്പന്നമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല.

ronaldo

\'\'ചില വ്യക്തികളുടെ മനസ്സിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അഹങ്കാരിയാണെന്നും സ്വാര്‍ത്ഥനാണെന്നും പലരും പറയുമെങ്കിലും എനിക്കങ്ങനെ തോന്നിയിട്ടി. തളര്‍ന്നുപോയപ്പോഴെല്ലാം തിരിച്ചുവരാന്‍ ആത്മദൈര്യം തന്നത് റൊണാള്‍ഡോയാണ്. കളത്തില്‍ നിര്‍ത്താതെ റൊണാള്‍ഡോ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു\'\'- ഫാബിയോ പറഞ്ഞു. റിയോ ഫെര്‍ഡിനാന്‍ഡും ഡാരന്‍ ഫ്‌ളെച്ചറും കരിയറില്‍ ഏറെ സ്വാധീനിച്ചെന്നും ഫാബിയോ കൂട്ടിച്ചേര്‍ത്തു.

2014വരെ യുണൈറ്റഡിനുവേണ്ടി കളിച്ച ഫാബിയോ 22 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും നേടി. നിലവില്‍ നാന്റീസിനുവേണ്ടിയാണ് ഫാബിയോ കളിക്കുന്നത്. 2003 മുതല്‍ 2009വരെ യുണൈറ്റഡ് ജഴ്‌സിയില്‍ കളിച്ച റൊണാള്‍ഡോ 196 മത്സരത്തില്‍ നിന്ന് 311 ഗോളും ടീമിനുവേണ്ടി നേടിയിട്ടുണ്ട്. 2009ല്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയ റൊണാള്‍ഡോ 2018വരെ ക്ലബ്ബില്‍ തുടര്‍ന്നു. നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനുവേണ്ടിയാണ് റൊണാള്‍ഡോ കളിക്കുന്നത്. ടീമിനൊപ്പം 26 മത്സരങ്ങളില്‍ നിന്ന് 19 ഗോളും താരം നേടിക്കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരേ ഹാട്രിക്ക് ഗോള്‍ നേടി യുവന്റസിന് ക്വാര്‍ട്ടര്‍ ബര്‍ത്ത് സമ്മാനിക്കാനും റൊണാള്‍ഡോയ്ക്കായി.

Story first published: Friday, March 22, 2019, 8:49 [IST]
Other articles published on Mar 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+