Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെംബ്ലി സ്റ്റേഡിയം വാങ്ങാൻ യുഎസ് ശതകോടീശ്വരൻ

ഇംഗ്ലണ്ട് ഫുട്ബോൾ ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയം വാങ്ങാൻ യുഎസ് ശതകോടീശ്വരനും ഫുൾഹാം ഫുട്ബോൾ ക്ലബ്ബിന്റെ ഉടമയുമായ ഷാഹിദ് ഖാൻ.ഏകദേശം 750 മില്യൺ പൗണ്ടാണ് അദ്ദേഹം വെംബ്ലി സ്റ്റേഡിയത്തിന് വിലയിട്ടത്.വെംബ്ലിക്ക് വിദേശ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ മേധാവി എഫ്.എൻ ബോസ് മാർട്ടിൻ ഗ്ലെനുമായി ഖാൻ സംസാരിച്ചിരുന്നു.

വെംബ്ലി വിറ്റഴിക്കുന്നത് ഇംഗ്ലീഷ് ഫുട്ബോളിലെ താഴെത്തട്ടുമുതൽ നിക്ഷേപം നടത്താൻ ഫുട്ബോൾ അസോസിയേഷന് കഴിയും അതുപോലെ സ്റ്റേഡിയം വിറ്റാലും ഇംഗ്ലണ്ട് ദേശീയ ടീമിന് ഇവിടെ സൗജന്യമായി കളിക്കാമെന്നും അതിൽ നിന്ന് നിശ്ചിത വരുമാനം ഫുട്‌ബോള്‍ അസോസിയേഷന് ലഭിക്കുമെന്നും ഫുള്‍ഹാം മാനേജ്‌മെന്റ് അറിയിച്ചു.എന്നാൽ ഇതുവരെ ഇതുമായുള്ള ഒരുതീരുമാനവും ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിട്ടില്ല.കൂടാതെ സ്റ്റേഡിയം സ്വകാര്യ വ്യക്തിക്ക് വിൽക്കുന്നതിനെതിരെ പല പ്രമുഖരും രംഗത്തുവന്നിട്ടുണ്ട്.

wembley

2007 ലാണ് വെംബ്ലി സ്റ്റേഡിയം രൂപീകരിച്ചത്.ഏകദേശം 90000 പേർക്ക് സ്റ്റേഡിയത്തിലിരുന്നു കളി കാണാം.2008 ൽ കാർഡിഫ് സിറ്റിയും പോർട്സ്‌മൗത്തും തമ്മിലുള്ള മത്സരത്തിൽ റെക്കോർഡ് കണികളാണ് കളികാണാൻ സ്റ്റേഡിയത്തിലെത്തിയത് (89874 പേർ).ഫുട്ബോൾ കൂടാതെ ബോക്‌സിംഗ്,അമേരിക്കൻ ഫുട്ബോൾ,റഗ്ബി മത്സരങ്ങൾക്കും വെംബ്ലി വേദിയാകാറുണ്ട്.ഏകദേശം 850 മില്യൺ പൗണ്ടിനാണ് സ്റ്റേഡിയം പണികഴിപ്പിച്ചിരിക്കുന്നത്.ടോട്ടൻഹാമിന്റെ മുൻ ഹോം സ്റ്റേഡിയമായ വൈറ്റ് ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഈ സീസണിൽ ടോട്ടൻഹാമിന്റെ ഹോം സ്റ്റേഡിയം കൂടിയാണ് വെംബ്ലി.

Story first published: Saturday, April 28, 2018, 9:51 [IST]
Other articles published on Apr 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+