വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഫ് എ കപ്പ്; യുണൈറ്റഡ് നാലാം റൗണ്ടില്‍, റാഷ്‌ഫോര്‍ഡിന് പരിക്ക്

മാഞ്ചസ്റ്റര്‍: എഫ്എ കപ്പ് മൂന്നാം റൗണ്ടിലെ രണ്ടാമത്തെ മത്സരത്തിലെ വോള്‍വസിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത റൗണ്ടിലെത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡിന്റെ ജയം. ആദ്യ കളിയില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നായിരുന്നു രണ്ടാം മത്സരത്തിലൂടെ വിജയികളെ നിശ്ചയിച്ചത്. മത്സരം ജയിച്ചെങ്കിലും മുഖ്യ സ്‌ട്രൈക്കര്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ പരിക്ക് യുണൈറ്റഡിന് തിരിച്ചടിയായി.

യുവാന്‍ മാറ്റ 67-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് യുണൈറ്റഡ് വോള്‍വസിനെ മറികടന്നത്. ഇരുടീമുകളും കളിയില്‍ ആക്രമണപ്രത്യാക്രമണം നടത്തി. മത്സരത്തില്‍ നേരിയ മുന്‍തൂക്കം യുണൈറ്റഡിനായിരുന്നു. പ്രീമിയര്‍ ലീഗില്‍ ഇത്തവണ മികച്ച പോരാട്ടം കാഴ്ചവെക്കുന്ന വോള്‍വസിന് യുണൈറ്റഡിന്റെ മുന്നേറ്റനിരയെ വേണ്ടരീതിയില്‍ പ്രതിരോധിക്കാനായില്ല. മൂന്നാം റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ കാര്‍ഡിഫ് സിറ്റി കാര്‍ലിസ്ലെയെ 4-3ന് തോല്‍പ്പിച്ചു.

manchesterunited-wolves

യുവേഫ ഫാന്‍സ് ടീം ഓഫ് ദി ഇയര്‍, മുഹമ്മദ് സലാഹില്ല, റോണോയ്ക്കും മെസ്സിക്കുമൊപ്പം മാനെയുവേഫ ഫാന്‍സ് ടീം ഓഫ് ദി ഇയര്‍, മുഹമ്മദ് സലാഹില്ല, റോണോയ്ക്കും മെസ്സിക്കുമൊപ്പം മാനെ

വോള്‍വസിനെതിരായ മത്സരത്തില്‍ യുണൈറ്റഡ് താരം റാഷ്‌ഫോര്‍ഡിന് പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. പ്രീമിയര്‍ ലീഗില്‍ ഇത്തവണ 14 ഗോളുകള്‍ നേടിയ റാഷ്‌ഫോര്‍ഡിന് ഞായറാഴ്ച ലിവര്‍പൂളിനെതിരെ കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നിര്‍ണായക മത്സരത്തിനാണ് യുണൈറ്റഡ് ലിവര്‍പൂളിനെതിരെ ഇറങ്ങുന്നത് എന്നതിനാല്‍ റാഷ്‌ഫോര്‍ഡിന്റെ അസാന്നിധ്യം ടീമിന് ക്ഷീണമാകും.

Story first published: Thursday, January 16, 2020, 9:37 [IST]
Other articles published on Jan 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X