വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഫ്എ കപ്പ് സെമി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ടോട്ടന്‍ഹാം, ചെല്‍സിക്ക് എളുപ്പം

വെംബ്ലി: എഫ്എ കപ്പില്‍ തീപാറുന്ന സെമി ഫൈനല്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെ നേരിടുമ്പോള്‍ ചെല്‍സിക്ക് എതിരാളികള്‍ സതാംപ്ടനാണ്. കാര്യമായ ഒരു കിരീടനേട്ടം ഇല്ലാതെ ഏറെനാളായി ശോകമൂകമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അവസ്ഥ. അതുകൊണ്ട് തന്നെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ 2-0ന് ബ്രൈറ്റണെ തകര്‍ത്ത് സെമി പ്രവേശനം നടത്തുമ്പോള്‍ അവര്‍ പ്രതീക്ഷയിലാണ്. സ്വാന്‍സിയെ 3-0ന് തോല്‍പ്പിച്ചാണ് ടോട്ടന്‍ഹാമിന്റെ രണ്ടാം വരവ്.

കഴിഞ്ഞ മെയില്‍ നടന്ന ഫൈനലില്‍ ആഴ്‌സണലിന്റെ കൈയില്‍ നിന്നും പരാജയം ഏറ്റവാങ്ങിയ ചെല്‍സിയാകട്ടെ ഒരു തിരിച്ചുവരവിന് കോപ്പുകൂട്ടുകയാണ്. ലെസ്റ്ററിനെ 2-1ന് തോല്‍പ്പിച്ചാണ് അവര്‍ സെമി ഉറപ്പാക്കിയത്. ഉഗ്രന്‍ ഗോളിലൂടെയാണ് സ്പാനിഷ് താരം അല്‍വാരോ മൊറാട്ട ഫോമില്‍ തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്.

page

ബുദ്ധിമുട്ടേറിയ സീസണില്‍ കിരീടവിജയമെന്ന പ്രതീക്ഷയിലേക്കാണ് ചെല്‍സി ഈ വിജയത്തോടെ വളര്‍ന്നത്. 15 വര്‍ഷത്തിന് ശേഷമാണ് സതാംപ്ടണ്‍ സെമിയില്‍ ഇടംപിടിക്കുന്നത്. എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി, വെസ്റ്റ് ഹാം, ബോണ്‍മൗത്ത് എന്നിവര്‍ക്ക് പുറത്തേക്കുള്ള വഴികാണിച്ച വിഗാനെ തോല്‍പ്പിച്ചാണ് സതാംപ്ടണ്‍ സെമി ബര്‍ത്ത് പിടിച്ചത്.

എഫ്എ കപ്പില്‍ മുത്തമിടാന്‍ കൊതിക്കുന്ന ടീമുകള്‍ തന്നെയാണ് സെമിയില്‍ എത്തിയിരിക്കുന്നത്. വിജയം ഏറെ നാളായി കൈപ്പിടിയില്‍ നിന്നും അകന്നുനില്‍ക്കുന്നതിനാല്‍ വിജയരഥത്തിലേറുമ്പോള്‍ മാധുര്യം ഏറെയാകും.

Story first published: Tuesday, March 20, 2018, 9:03 [IST]
Other articles published on Mar 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X