Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FA Cup: ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സിയും ലെസ്റ്ററും മുന്നോട്ട്

ലണ്ടന്‍: ഇംഗ്ലീഷ് എഫ് എ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം റൗണ്ടില്‍. 3-2നാണ് കരുത്തരായ ലിവര്‍പൂളിനെ യുണൈറ്റഡ് വീഴ്ത്തിയത്. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡിലാണ് ലിവര്‍പൂളിന് അടിതെറ്റിയത്. 4-3-3 എന്ന പതിന് ഫോര്‍മേഷന്‍ പിന്തുടര്‍ന്ന ലിവര്‍പൂളിനെ 4-2-3-1 ഫോര്‍മേഷനിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിട്ടത്.

മത്സരത്തില്‍ ആദ്യം വലകുലുക്കി കരുത്ത് കാട്ടിയത് ലിവര്‍പൂളായിരുന്നു. 18ാം മിനുട്ടില്‍ മുഹമ്മദ് സലാഹാണ് വലകുലുത്തിയത്. എന്നാല്‍ 26ാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡിന്റെ അസിസ്റ്റില്‍ മാസന്‍ ഗ്രീന്‍വുഡ് ഗോള്‍മടക്കി യുണൈറ്റഡിന് സമനില സമ്മാനിച്ചു. 48ാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡിന്റെ ഗോളില്‍ യുണൈറ്റഡ് ലീഡെടുത്തെങ്കിലും 58ാം മിനുട്ടില്‍ സലാഹിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. 78ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് മത്സര വിധി നിര്‍ണ്ണയിച്ച ഗോള്‍ നേടിയത്.

facup

58 ശതമാനം പന്തടക്കത്തില്‍ ലിവര്‍പൂള്‍ മുന്നിട്ട് നിന്നപ്പോള്‍ 14നെതിരേ 15 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ നേരിയ മുന്‍തൂക്കം യുണൈറ്റഡിന് ലഭിച്ചു. ലിവര്‍പൂളിനെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന പുറത്താകലാണിത്. കഴിഞ്ഞിടെ പ്രീമിയര്‍ ലീഗില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇരു ടീമും ഗോള്‍രഹിത സമനിലയിലാണ് പിരിഞ്ഞത്.

ലെസ്റ്റര്‍ സിറ്റിയും അവസാന എട്ടില്‍ ഇടം പിടിച്ചു.ബ്രന്റ്‌ഫോര്‍ഡിനെ 3-1നാണ് ലെസ്റ്റര്‍ തോല്‍പ്പിച്ചത്. സന്ദര്‍ശകരായെത്തിയാണ് ലെസ്റ്ററിന്റെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ലെസ്റ്ററിന്റെ തിരിച്ചുവരവ്. ആറാം മിനുട്ടില്‍ മാഡ്‌സ് ബീച്ച് സോറിന്‍സന്‍ ബ്രന്റ്‌ഫോര്‍ഡിനെ മുന്നിലെത്തിച്ചു. 46ാം മിനുട്ടില്‍ സെന്‍ജിസ് അണ്ടര്‍ ലെസ്റ്ററിനെ ഒപ്പമെത്തിച്ചു.

51ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി യൂറി ടെലിമാന്‍സ് വലയിലാക്കിയപ്പോള്‍ 71ാം മിനുട്ടില്‍ ജെയിംസ് മാഡിന്‍സന്‍ ലെസ്റ്ററിന്റെ മൂന്നാം ഗോള്‍ നേടി. 61 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലെസ്റ്റര്‍ 10നെതിരേ 16 ഗോള്‍ശ്രമങ്ങളുമായി ആക്രമണത്തിലും കരുത്തുകാട്ടി. പ്രീമിയര്‍ ലീഗിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ ലെസ്റ്ററിന് സാധിക്കുന്നുണ്ട്.

ലൂട്ടനെ തോല്‍പ്പിച്ച് ചെല്‍സിയും അഞ്ചാം റൗണ്ടില്‍ പ്രവേശിച്ചു. 3-1നാണ് ചെല്‍സിയുടെ ജയം. 11ാം മിനുട്ടില്‍ താമി അബ്രഹാം ചെല്‍സിയും അക്കൗണ്ട് തുറന്നപ്പോള്‍ 17ാം മിനുട്ടില്‍ താമി അബ്രഹാം തന്നെ ലീഡുയര്‍ത്തുകയും ചെയ്തു. 74ാം മിനുട്ടില്‍ താമി അബ്രഹാം തന്നെയാണ് ചെല്‍സിയുടെ മൂന്നാം ഗോളും നേടിയത്. 86ാം മിനുട്ടില്‍ ചെല്‍സിക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും തിമോ വെര്‍ണര്‍ക്ക് ലക്ഷ്യം കാണാനായില്ല.

Story first published: Monday, January 25, 2021, 10:36 [IST]
Other articles published on Jan 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+