വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FA Cup: മാഞ്ചസ്റ്റര്‍ സിറ്റിയും ലെസ്റ്ററും ക്വാര്‍ട്ടറില്‍, എവര്‍ട്ടനോട് തോറ്റ് ടോട്ടനം പുറത്ത്

ലെസ്റ്റര്‍: ഇംഗ്ലീഷ് എഫ് എ കപ്പില്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ച് പ്രമുഖര്‍. സ്വാന്‍സിയയെ 3-1ന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറിലെത്തിയത്. സന്ദര്‍ശകരായെത്തിയാണ് പെപ് ഗാര്‍ഡിയോളയും ശിഷ്യന്മാരും വിജയം സ്വന്തമാക്കിയത്. സ്വാന്‍സിയയുടെ 3-4-1-2 ഫോര്‍മേഷനെ 4-3-3 ഫോര്‍മേഷനില്‍ നേരിട്ട സിറ്റി 30ാം മിനുട്ടില്‍ കെയ്ല്‍ വാല്‍ക്കറിലൂടെ സ്‌കോര്‍ബോര്‍ഡ് തുറന്നു. 47ാം മിനുട്ടില്‍ റഹിം സ്‌റ്റെര്‍ലിങും 50ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസും സിറ്റിക്കായി വലകുലുക്കി. 77ാം മിനുട്ടില്‍ മോര്‍ഗന്‍ വിറ്റാക്കറാണ് സ്വാന്‍സിയയുടെ ആശ്വാസ ഗോള്‍ നേടിയത്. 74 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 6നെതിരേ 17 ഗോള്‍ശ്രമമാണ് സിറ്റി നടത്തിയത്.

ബ്രൈറ്റനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലെസ്റ്ററിന്റെ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇഞ്ചുറി ടൈമില്‍ കെലീച്ചി ഇഹനാച്ചോയുടെ ഗോളിലാണ് ലെസ്റ്റര്‍ വിജയം സ്വന്തമാക്കിയത്. 54 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലെസ്റ്റര്‍ 7നെതിരേ 10 ഗോള്‍ശ്രമവും നടത്തി മികവ് കാട്ടിയെങ്കിലും ബ്രെറ്റന്‍ അവസാന നിമിഷം വരെ ആതിഥേയരെ വിറപ്പിച്ചു.

manchestercity

ആവേശകരമായ സൂപ്പര്‍ പോരാട്ടത്തിനൊടുവില്‍ ടോട്ടനത്തെ മറികടന്ന് എവര്‍ട്ടന്‍ ക്വാര്‍ട്ടറിലേക്കെത്തി. നിശ്ചിത സമയത്ത് ഇരു ടീമും 4-4 സമനില പാലിച്ചതോടെ അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഭാഗ്യം എവര്‍ട്ടനെ തുണയ്ക്കുകയായിരുന്നു. ഇരു ടീമും 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ മത്സരത്തില്‍ ആദ്യ ഇലവനില്‍ ടോട്ടനം ഹാരി കെയ്‌നെ ഉള്‍പ്പെടുത്തിയില്ല.

മൂന്നാം മിനുട്ടില്‍ ഡേവിന്‍സന്‍ സാഞ്ചസിന്റെ ഗോളില്‍ ടോട്ടനം സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ 36ാം മിനുട്ടില്‍ ഡൊമിനിക് കാല്‍വര്‍ട്ട് ഡെവിന്റെ ഗോളില്‍ എവര്‍ട്ടന്‍ ഗോള്‍ മടക്കി. 38ാം മിനുട്ടില്‍ റിച്ചാര്‍ലിസനും 43ാം മിനുട്ടില്‍ ഗില്‍ഫി സിഗൂര്‍ഡ്‌സനും എവര്‍ട്ടനായി വലകുലുക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് എറിക് ലമീലയിലൂടെ രണ്ടാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.

57ാം മിനുട്ടില്‍ ഡേവിന്‍സന്‍ സാഞ്ചസ് ടോട്ടനത്തെ ഒപ്പമെത്തിച്ചപ്പോള്‍ 68ാം മിനുട്ടില്‍ റിച്ചാര്‍ലിസന്റെ ഗോളില്‍ എവര്‍ട്ടന്‍ വീണ്ടും മുന്നിലെത്തി. 83ാം മിനുട്ടില്‍ പകരക്കാരനായി എത്തിയ ഹാരി കെയ്ന്‍ ടോട്ടനത്തെ ഒപ്പമെത്തിച്ചു. നിശ്ചിത സമയത്ത് തുല്യത പുലര്‍ത്തിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. 97ാം മിനുട്ടില്‍ ബെര്‍നാഡിന്റെ ഗോളില്‍ എവര്‍ട്ടന്‍ ലീഡ് നേടിയപ്പോള്‍ മറുപടി പറയാന്‍ ടോട്ടനത്തിന് സാധിച്ചില്ല. ഇതോടെ പൊരുതി തോറ്റ് മൗറീഞ്ഞോയും ശിഷ്യന്മാരും പുറത്തായതോടെ എവര്‍ട്ടന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

Story first published: Thursday, February 11, 2021, 9:09 [IST]
Other articles published on Feb 11, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X