Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FA Cup: ചെല്‍സിയും ടോട്ടനവും മാഞ്ചസ്റ്റര്‍ സിറ്റിയും ജയത്തോടെ മുന്നോട്ട്

ലണ്ടന്‍: ഇംഗ്ലണ്ട് എഫ് എ കപ്പില്‍ സൂപ്പര്‍ ടീമുകളുടെ വിജയക്കുതിപ്പ് തുടരുന്നു. ഫ്രാങ്ക് ലംപാര്‍ഡ് പരിശീലകനായുള്ള ചെല്‍സി മോറികാമ്പിയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് നാലാം റൗണ്ട് ടിക്കറ്റെടുത്തു. സ്വന്തം തട്ടകത്തിലാണ് ചെല്‍സിയുടെ തകര്‍പ്പന്‍ ജയം. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ മോറികാമ്പിയെ 4-3-3 ഫോര്‍മേഷനിലാണ് ചെല്‍സി നേരിട്ടത്.

18ാം മിനുട്ടില്‍ മാസന്‍ മൗണ്ട് ചെല്‍സിയുടെ സ്‌കോര്‍ ബോര്‍ഡ് തുറന്നു. 44ാം മിനുട്ടില്‍ തിമോ വെര്‍ണര്‍ ലീഡുയര്‍ത്തിയപ്പോള്‍ 49ാം മിനുട്ടില്‍ കാലും ഹഡ്‌സന്‍ ഒഡോയി മൂന്നാം ഗോളും സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 85ാം മിനുട്ടില്‍ കെയ് ഹാവര്‍ട്ട്‌സാണ് ചെല്‍സിയുടെ സ്‌കോര്‍കാര്‍ഡ് പൂര്‍ത്തിയാക്കിയത്. 84 ശതമാനം പന്തടക്കിവെച്ച് മൂന്നിനെതിരേ 25 ഗോള്‍ശ്രമമാണ് ചെല്‍സി നടത്തിയത്.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും നാലാം റൗണ്ടിലേക്ക് മുന്നേറി. ബ്രിമ്മിങ്ഹാമിനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് പെപ് ഗാര്‍ഡിയോളയുടെ ശിഷ്യന്മാര്‍ മുന്നേറ്റം നടത്തിയത്. സ്വന്തം തട്ടകത്തില്‍ 4-1-4-1 ഫോര്‍മേഷനില്‍ സിറ്റി ഇറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനാണ് ബ്രിമ്മിങ്ഹാം പിന്തുടര്‍ന്നത്. എട്ടാം മിനുട്ടില്‍ത്തന്നെ സിറ്റി ലീഡെടുത്തു. ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ സ്‌കോര്‍ബോര്‍ഡ് തുറന്നത്.

football

15ാം മിനുട്ടില്‍ സില്‍വ തന്നെ ലീഡുയര്‍ത്തിയപ്പോള്‍ 33ാം മിനുട്ടില്‍ ഫില്‍ ഫോഡനാണ് സിറ്റിയുടെ മൂന്നാം ഗോള്‍ നേടിയത്. 61ാം മിനുട്ടില്‍ മെഹരസ് സിറ്റിക്കായി ഗോള്‍ നേടിയെങ്കിലും വാര്‍പരിശോധനയില്‍ അത് ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. 74 ശതമാനം പന്തടക്കിവെച്ച് 8നെതിരേ 16 ഗോള്‍ശ്രമമാണ് സിറ്റി നടത്തിയത്. ഇത്തവണത്തെ പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രകടനം അത്ര മികച്ചതല്ല.

ജോസ് മൗറീഞ്ഞോയുടെ ടോട്ടനവും നാലാം റൗണ്ടില്‍ കടന്നു. മറീനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ടോട്ടനം തോല്‍പ്പിച്ചത്. സന്ദര്‍ശകരായെത്തിയാണ് ടോട്ടനത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 5-3-2 ഫോര്‍മേഷനെതിരേ 4-2-3-1 ഫോര്‍മേഷന്‍ പിന്തുടര്‍ന്ന ടോട്ടനം 24ാം മിനുട്ടില്‍ മുന്നിലെത്തി. കാര്‍ലോസ് വിനീഷ്യസാണ് ടോട്ടനത്തിനായി വലകുലുക്കിയത്. 30ാം മിനുട്ടില്‍ വിനീഷ്യസ് ലീഡുയര്‍ത്തിയപ്പോള്‍ 32ാം മിനുട്ടില്‍ ലൂക്കാസ് മൂന്നാം ഗോളും സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.

37ാം മിനുട്ടിലും വലകുലുത്തി കാര്‍ലോസ് വിനീഷ്യസ് ഹാട്രിക്ക് പൂര്‍ത്തിയാക്കി. 60ാം മിനുട്ടില്‍ ആല്‍ഫി ഡിവൈനാണ് ടോട്ടനത്തിന്റ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. 75 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ടോട്ടനം 5നെതിരേ 19 ഗോള്‍ശ്രമവുമായി ആക്രമണത്തിലും കൈയടി നേടി.

Story first published: Monday, January 11, 2021, 9:42 [IST]
Other articles published on Jan 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+