വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഫ്എ കപ്പ്; ബോണ്‍മൗത്തിനെ വീഴ്ത്തി ആഴ്‌സണല്‍ പ്രീക്വാര്‍ട്ടറില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ കളിക്കുന്ന ആഴ്‌സണലിന് ആശ്വാസമായി എഫ്എ കപ്പില്‍ വിജയം. നാലാം റൗണ്ട് മത്സരത്തില്‍ ബോണ്‍മൗത്തിനെ വീഴ്ത്തിയ മുന്‍ ചാമ്പ്യന്മാര്‍ അവസാന പതിനാറില്‍ ഇടംപിടിച്ചു. നേരത്തെ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളും പ്രീക്വാര്‍ട്ടറിലെത്തിയിരുന്നു. അതേസമയം, സമനിലയില്‍ കുരുങ്ങിയ ലിവര്‍പൂള്‍ രണ്ടാം മത്സരത്തിനായി കാത്തിരിക്കുകയാണ്.

ആദ്യ പകുതിയില്‍ത്തന്നെ രണ്ട് ഗോളുകള്‍ക്ക് ലീഡെടുത്ത ആഴ്‌സണലിനെതിരെ അവസാന മിനിറ്റിലാണ് ബോണ്‍മൗത്ത് ഒരു ഗോള്‍ തിരിച്ചടിച്ചത്. ബക്കയോ സാക്ക(5), എഡ്ഡി കെത്തിയ(26) എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍. സാം സറിഡ്ജ്(90+4) ബോണ്‍മൗത്തിനായി ആശ്വാസഗോള്‍ നേടി. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ ആധിപത്യം നേടിയെങ്കിലും കൂടുതല്‍ ഗോളാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ ആഴ്‌സണലിന് കഴിഞ്ഞില്ല.

arsenal

<strong>ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; റാഫേല്‍ നദാലും സ്വെരേവും ക്വാര്‍ട്ടറില്‍</strong> ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; റാഫേല്‍ നദാലും സ്വെരേവും ക്വാര്‍ട്ടറില്‍

മാര്‍ച്ച് 6ന് പോര്‍ട്‌സ്മൗത്ത് ആണ് ആഴ്‌സണലിന്റെ പ്രീക്വാര്‍ട്ടറിലെ എതിരാളി. മാഞ്ചസ്റ്റര്‍ സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനേയും നേരിടും. മറ്റു ടീമുകളുടെ എതിരാളികളെ ഇനിയും നിശ്ചയിക്കേണ്ടതുണ്ട്. ആദ്യ കളിയില്‍ സമനിലയിലായവര്‍ രണ്ടാം മത്സരഫലത്തെ ആശ്രയിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തുക. ഫിബ്രുവരി 5, 6 തീയതികളില്‍ രണ്ടാം മത്സരം നടക്കും. ലിവര്‍പൂളിനൊപ്പം ടോട്ടനത്തിനും രണ്ടാം മത്സരത്തിലൂടെ മാത്രമേ പ്രീക്വാര്‍ട്ടറിലെത്താന്‍ കഴിയുകയുള്ളൂ.

Story first published: Tuesday, January 28, 2020, 9:46 [IST]
Other articles published on Jan 28, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X