Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെംഗളുരു താരത്തെ സ്വന്തമാക്കി മുംബൈ സിറ്റി എഫ് സി

ബെംഗളുരു എഫ് സിയുടെ ലെഫ്റ് ബാക്ക് താരമായ സുഭാശിഷ് ബോസിനെ മുംബൈ സിറ്റി എഫ് സി തങ്ങളുടെ കുടാരത്തിലേക്കെത്തിച്ചു.മുംബൈ സിറ്റി എഫ് സിയുമായി രണ്ട് വർഷത്തേക്കാണ് ഇരുപത്തിരണ്ടുകാരനായ സുഭാശിഷ് കരാർ ഒപ്പിട്ടത്.തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മുംബൈ സിറ്റി വാർത്ത സ്ഥിരീകരിച്ചത് . നാലാം സീസണ്‍ ഐ.എസ്.എല്ലില്‍ ബെംഗളുരു എഫ് സിക്കുവേണ്ടി 18 മത്സരങ്ങളാണ് സുഭാശിഷ് കളിച്ചത്. എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം പിടിച്ച സുഭാശിഷ് സ്ഥിരഥയാർന്ന പ്രകടനമാണ് മത്സരങ്ങളിൽ ഉടനീളം കാഴ്ച്ചവെച്ചത്.

mumbaifc

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ചൈനീസ് തായ്‌പേയ്‌ മത്സരത്തിലാണ് സുഭാശിഷ് ദേശീയ അരങ്ങേറ്റം കുറിച്ചത്."സുഭാശിഷ് ഇന്ത്യക്കുവേണ്ടി അരങ്ങേറി ഇനി ഞങ്ങൾക്കുവേണ്ടി അരങ്ങേറും "എന്ന അടികുറിപ്പോടെയാണ് വാർത്ത മുംബൈ സിറ്റി എഫ് സി പുറത്തുവിട്ടത്.


പൂനെ എഫ് സി അക്കാദമിയില്‍ കളിയുടെ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങിയ സുഭാശിഷ് ആദ്യ കാലങ്ങളിൽ മുന്നേറ്റതാരമായാണ് കളിച്ചത്.പിന്നെ ഗോവൻ ക്ലബ്ബായ ചർച്ചിൽ ബ്രോതേഴ്സിൽ ഏത്തിയതോടെ ലെഫ്റ് ബാക്ക് പൊസിഷനിലേക്ക് മാറുകയായിരുന്നു.2016 ൽ സ്പോർട്ടിങ് ഗോവയ്ക്ക് വേണ്ടിയുള്ള മികച്ച പ്രകടനമാണ് താരത്തെ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനിലേക്കെത്തിച്ചത്.സ്പോർട്ടിങ് ഗോവയ്ക്കുവേണ്ടി 11 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും ഈ കൊൽക്കത്തക്കാരൻ സ്വന്തമാക്കി.

Story first published: Monday, June 4, 2018, 16:15 [IST]
Other articles published on Jun 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+