Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂള്‍ തലപ്പത്ത്, ചെല്‍സിക്ക് തോല്‍വി; ലാലീഗയില്‍ ബാഴ്‌സയ്ക്കും റയലിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വീണ്ടും ഒന്നാം സ്ഥാനത്ത്. ഫുള്‍ഹാമിനെ 2-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. അതേസമയം, ചെല്‍സി എവര്‍ട്ടനെതിരെ അപ്രതീക്ഷ തോല്‍വി വഴങ്ങി. ലാ ലീഗയില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ജയം ആഘോഷിച്ചു. ബാഴ്‌സ റയല്‍ ബെറ്റിസിനെയും റയല്‍ സെല്‍റ്റ വിഗോയേയും തോല്‍പ്പിച്ചു.

ലിവര്‍പൂള്‍

ലിവര്‍പൂള്‍

ഫുള്‍ഹാമിനെതിരെ പതിവു രീതിയില്‍ ആക്രമിച്ചു കളിച്ചാണ് ലിവര്‍പൂള്‍ ജയം ആഘോഷിച്ചത്. പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ടുനിന്ന ലിവര്‍പൂള്‍ 26-ാം മിനിറ്റില്‍ സാദിയോ മാനെയിലൂടെ ലീഡെടുത്തു. റയന്‍ ബാബേല്‍ 74-ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ചതോടെ മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന തോന്നലുളവാക്കിയെങ്കിലും 81-ാം മിനിറ്റില്‍ ജെയിംസ് മില്‍നറിന്റെ പെനാല്‍റ്റി ഗോളില്‍ ലിവര്‍പൂള്‍ ജയം ആഘോഷിക്കുകയായിരുന്നു. ജയത്തോടെ 31 കളികളില്‍നിന്നും ലിവര്‍പൂളിന് 76 പോയന്റായി. 30 മത്സരങ്ങളില്‍ 74 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ആണ് രണ്ടാം സ്ഥാനത്ത്.

ചെല്‍സി

ചെല്‍സി

മറ്റൊരു മത്സരത്തില്‍ ലീഗില്‍ നാലാം സ്ഥാനമെങ്കിലും പ്രതീക്ഷിക്കുന്ന ചെല്‍സി എവര്‍ട്ടനെതിരെ അപ്രതീക്ഷ തോല്‍വി ഏറ്റുവാങ്ങി. പതിവുപോലെ എതിരാളിയേക്കാള്‍ മികവു കാട്ടിയെങ്കിലും മുന്നേറ്റത്തിലും പ്രതിരോധത്തിലും വന്ന പിഴവുകളാണ് ചെല്‍സിക്ക് രണ്ടു ഗോളിന്റെ തോല്‍വി സമ്മാനിച്ചത്. റിച്ചാര്‍ലിസണ്‍(49), ജില്‍ഫി സിഗുറോസന്‍(72) എന്നിവരാണ് എവര്‍ട്ടന്റെ ഗോള്‍ സ്‌കോറര്‍മാര്‍. മറ്റു മത്സരങ്ങളില്‍ ലീസ്റ്റര്‍ സിറ്റി ബേണ്‍ണിലേയും(2-1), വെസ്റ്റ്ഹാം(4-3)ന് ഹണ്ടേഴ്‌സ്ഫീല്‍ഡിനെയും തോല്‍പ്പിച്ചു.

ബാഴ്‌സലോണ

ബാഴ്‌സലോണ

ലാ ലീഗയില്‍ മെസ്സിയുടെ ഹാട്രിക് മികവില്‍ 4-1 എന്ന സ്‌കോറില്‍ ബാഴ്‌സലോണ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി. 18, 45+2, 85 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക്. ലൂയിസ് സുവാരസും(63) ബാഴ്‌സയ്ക്കായി ഗോള്‍ കണ്ടെത്തി. 82-ാം മിനിറ്റില്‍ ലോറന്‍ മോറോന്റെ വകയായിരുന്നു ബെറ്റിസിന്റെ ആശ്വാസഗോള്‍. പരിശീലകനായി തിരിച്ചെത്തിയശേഷം സിനദിന്‍ സിദാന്‍ റയലിനെ വിജയവഴിയില്‍ തിരിച്ചെത്തിച്ചു. സെല്‍റ്റ വിഗോയ്‌ക്കെതിരെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. ഇസ്‌കോ(62), ഗരേത് ബെയ്ല്‍(77) എന്നിവര്‍ റയലിനായി വലകുലുക്കി.

Story first published: Monday, March 18, 2019, 11:13 [IST]
Other articles published on Mar 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+