Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഷ്യൻ താരത്തിനുവേണ്ടി വലയെറിഞ്ഞ് വമ്പൻ ക്ലബ്ബുകൾ..

റഷ്യൻ യുവ താരത്തിനുവേണ്ടി യൂറോപ്യൻ ക്ലബ്ബുകൾ തമ്മിൽ കടുത്ത മത്സരം.കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ റഷ്യക്കുവേണ്ടി മിന്നും പ്രകടനം നടത്തിയ ഇരുപത്തിരണ്ടുകാരനായ അലെക്‌സാണ്ടർ ഗോളോവിനുവേണ്ടി യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ തമ്മിൽ കടുത്ത മത്സരം.ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ലോകശ്രദ്ധയാര്ന്ന പ്രകടനം താരം നടിത്തിരുന്നു.

സൗദി അറേബ്യക്കെതിരെ റഷ്യ അഞ്ച് ഗോളുകൾക്ക് ജയിച്ച മത്സരത്തിൽ ഒരു ഗോളും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.തുടർന്നുള്ള എല്ലാ മത്സരങ്ങളിലും ഗോളോവിൻ തകർപ്പൻ പ്രകടനം നടത്തിയതോടെയാണ് പല ക്ലബ്ബുകളുടെയും നോട്ടപുള്ളിയായത് .ആദ്യമേ താരത്തിനായി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയായിരുന്നു രംഗത്തുവന്നിരുന്നത്.തുടർന്ന് ബാഴ്‌സലോണ ,യുവന്റസ്‌,ആഴ്‌സണൽ ഉൾപ്പടെയുള്ള യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെല്ലാം താരത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു.

aleksandrgolovin

നിലവിൽ റഷ്യലെ മുൻനിര ക്ലബ്ബായ സി.എസ്.കെ.എ മോസ്കോയുടെ താരമാണ് ഗോളോവിൻ.കഴിഞ്ഞ ദിവസം ഗോളോവിൻ ചെൽസിയുമായി കരാർ ഒപ്പിട്ടെന്ന വാർത്തകൾ വന്നിരുന്ന എന്നാൽ സി.എസ്.കെ.എ മോസ്കോ അധികൃതർ അത് നിഷേധിച്ചു.വരുന്ന വരം തന്നെ താരത്തിന്റെ കൂടുമാറ്റം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.താരം ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല.കഴിഞ്ഞ നാലു സീസണുകളായി മോസ്കോയിൽ കളിക്കുന്ന ​ഗോളോവിൻ,113 മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചിട്ടുണ്ട്.കൂടാതെ റഷ്യൻ ടീമിനുവേണ്ടി 23 തവണയും ഗോളോവിൻ ബൂട്ടണിഞ്ഞിട്ടുണ്ട്.

Story first published: Thursday, July 19, 2018, 15:09 [IST]
Other articles published on Jul 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+