Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലിനും പിഎസ്ജിക്കും സമനില; ബഫണിനെ വിജയത്തോടെ യാത്രയാക്കി യുവന്റസ്

മാഡ്രിഡ്/പാരിസ്/റോം: ലീഗ് സീസണിലെ അവസാന മല്‍സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ഫ്രഞ്ച് ലീഗ് ചാംപ്യന്‍മാരായ പിഎസ്ജിയും സമനില കെണിയില്‍ പെട്ടപ്പോള്‍ ഇറ്റലിയില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് വിജയത്തോടെ പ്രിയ ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ബഫണിനെ യാത്രയാക്കി.

38ാം റൗണ്ടില്‍ വിയ്യാറയലാണ് 2-2ന് റയലിനെ സമനിലയില്‍ തളച്ചത്. ഒന്നാംപകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്നതിനു ശേഷമായിരുന്നു റയല്‍ സമനില വഴങ്ങിയത്. ഗരെത് ബേല്‍ (11ാം മിനിറ്റ്), സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ (32) എന്നിവര്‍ റയലിനു വേണ്ടി വലകുലുക്കിയപ്പോള്‍ റോജര്‍ മാര്‍ട്ടിനെസ് (71ാം മിനിറ്റ്), സാമു കാസ്റ്റില്ലെജോ (85) എന്നിവരിലൂടെ വിയ്യാറയല്‍ ഗോളുകള്‍ മടക്കി. സമനിലയോടെ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് റയല്‍ സീസണിന് തിരശ്ശീലയിട്ടത്.

gianluigibuffon

ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജിയെ ഗോള്‍രഹിതമായി കീന്‍ പിടിച്ചുകെട്ടുകയായിരുന്നു. നേരത്തെ തന്നെ ലീഗ് കിരീടം ഉറപ്പിച്ച പിഎസ്ജി 93 പോയിന്റോടെയാണ് സീസണ്‍ അവസാനിപ്പിച്ചത്. ലീഗിലെ രണ്ടാം സ്ഥാനക്കാരായ മൊണാക്കോ 3-0ന് ട്രോയസിനെ തോല്‍പ്പിച്ചു.

അതേസമയം, 17 വര്‍ഷത്തിനു ശേഷം ക്ലബ്ബ് വിടുന്ന സ്റ്റാര്‍ ഗോള്‍കീപ്പര്‍ ബഫണിനെ വിജയത്തോടെ യാത്രയാക്കിയാണ് യുവന്റസ് സീസണിന് തിരശ്ശീലയിട്ടത്. സീസണിലെ അവസാന മല്‍സരത്തില്‍ യുവന്റസ് 2-1ന് വെറോണയെയാണ് പരാജയപ്പെടുത്തിയത്. ക്ലബ്ബിനെ നിരവധി കിരീടവിജയങ്ങളിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയായ ബഫണിന് ഗംഭീര യാത്രയയപ്പാണ് യുവന്റസ് ആരാധകര്‍ മല്‍സരത്തിനു ശേഷം നല്‍കിയത്.

Story first published: Sunday, May 20, 2018, 17:15 [IST]
Other articles published on May 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+