വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ്പാ ലീഗ്; ആദ്യപാദ സെമിയില്‍ ആഴ്‌സണലിന് ജയം, ചെല്‍സിക്ക് സമനില

ലണ്ടന്‍: യൂറോപ്പാ ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ സെമിഫൈനലില്‍ ആഴ്‌സണലിന് ജയം. മറ്റൊരു ഇംഗ്ലീഷ് ടീമായ ചെല്‍സി സമനിലയില്‍ കുടുങ്ങി. സ്പാനിഷ് ടീം വലെന്‍സിയയെ 3-1 എന്ന സ്‌കോറിനാണ് ആഴ്‌സണല്‍ മറികടന്നത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മേല്‍ക്കൈ നേടിയ ആഴ്‌സണലിന് രണ്ട് ഗോള്‍ മാര്‍ജിനിലുള്ള വിജയം രണ്ടാംപാദത്തില്‍ നേട്ടമാകും.

ഐപിഎല്‍: സൂപ്പര്‍ ഓവറില്‍ മുംബൈ സൂപ്പര്‍... ഹൈദരാബാദിനെ വീഴ്ത്തി പ്ലേഓഫില്‍ഐപിഎല്‍: സൂപ്പര്‍ ഓവറില്‍ മുംബൈ സൂപ്പര്‍... ഹൈദരാബാദിനെ വീഴ്ത്തി പ്ലേഓഫില്‍

അലസ്‌കാണ്ടര്‍ ലെക്കാസെറ്റയുടെ ഇരട്ടഗോളാണ് ആഴ്‌സണലിന് തുണയായത്. 18, 25 മിനിറ്റുകളിലായിരുന്നു ലെക്കാസെറ്റയുടെ ഗോള്‍. പിയെറി എംറിക് 90-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി. മത്സരത്തിന്റെ 11-ാം മിനിറ്റില്‍ ഡിയാക്കബിയാണ് വലെന്‍സിയയുടെ ഗോള്‍ സ്‌കോറര്‍. എതിര്‍പാളയത്തില്‍ ആദ്യം ഗോള്‍ നേടിയിട്ടും മത്സരം വരുതിയിലാക്കാന്‍ വലെന്‍സിയയ്ക്ക് കഴിഞ്ഞില്ല.

alexandrelacazette

ജര്‍മന്‍ ക്ലബ്ബ് ഐന്‍ട്രാക്ടിനെതിരെ ചെല്‍സി ജയിക്കാവുന്ന മത്സരമാണ് സമനിലയില്‍ കലാശിച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി. ലൂക്ക ജോവിക്(23) ആതിഥേയര്‍ക്കായി ആദ്യ ഗോള്‍ നേടിയെങ്കിലും പെഡ്രോ(45) ചെല്‍സിക്കുവേണ്ടി സമനിലഗോള്‍ കണ്ടെത്തി. എവേഗോള്‍ നേടിയതിന്റെ ആനുകൂല്യം ചെല്‍സിക്ക് രണ്ടാം പാദത്തില്‍ ലഭിക്കും. സൂപ്പര്‍താരം ഹസാര്‍ഡ് 61-ാം മിനിറ്റിലാണ് മൈതാനത്തിറങ്ങിയത്. കളിയില്‍ മേധാവിത്വം കാട്ടിയിട്ടും കൂടുതല്‍ ഗോള്‍നേടാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല.

Story first published: Friday, May 3, 2019, 9:44 [IST]
Other articles published on May 3, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X