വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ്പാ ലീഗ്; യുണൈറ്റഡും ഇന്ററും മുന്നോട്ട്, ആഴ്‌സണലും അയാക്‌സും പുറത്ത്

ലണ്ടന്‍: യൂറോപ്പാ ലീഗ് ഫുട്‌ബോളില്‍ പ്രമുഖ ടീമുകള്‍ക്ക് ജയവും തോല്‍വിയും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇന്റര്‍മിലാന്‍, ബയര്‍ ലെവര്‍കൂസന്‍ തുടങ്ങിയ ടീമുകള്‍ പ്രീക്വാര്‍ട്ടറിലെത്തിയപ്പോള്‍ ആഴ്‌സണല്‍, അയാക്‌സ് ടീമുകള്‍ പുറത്തായി. നോക്കൗട്ടിലെ രണ്ടാംപാദ മത്സരത്തില്‍ ഒളിമ്പിയാക്കോസിനോട് 2-1ന് തോല്‍വി വഴങ്ങിയാണ് ആഴ്‌സണലിന്റെ പുറത്താകല്‍. ഇരു പാദങ്ങളിലുമായി 2-2 എന്ന നിലയില്‍ സമനിലപാലിച്ചെങ്കിലും എവേ ഗോളിന്റെ മേല്‍ക്കൈ ഒളിമ്പിയാക്കോസിന് ലഭിച്ചു.

ഒളിമ്പിയാക്കോസിനെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിന്റെ അവസാന മിനിറ്റിലാണ് ആഴ്‌സണല്‍ തോല്‍വി ചോദിച്ചുവാങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനിലയായതിനെ തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിലായിരുന്നു ആഴ്‌സണലിന്റെ തോല്‍വി. ഔബമെയാങ്(113) ആഴ്‌സണലിനായും അബു സിസ്സെ(53), യുസഫ് എല്‍ അറബി(119) എന്നിവര്‍ ഒളിമ്പിയാക്കോസിനായും സ്‌കോര്‍ ചെയ്തു.

manchesterunited

എന്റെ കൂടെ പരിശീലനം നടത്തിയ എല്ലാ ആണ്‍കുട്ടികള്‍ക്കും നന്ദി; ഷഫാലി വര്‍മഎന്റെ കൂടെ പരിശീലനം നടത്തിയ എല്ലാ ആണ്‍കുട്ടികള്‍ക്കും നന്ദി; ഷഫാലി വര്‍മ

ആദ്യ പാദത്തില്‍ 1-1 എന്ന നിലയില്‍ ക്ലബ്ബ് ബര്‍ഗുമായി സമനിലയില്‍ പിരിഞ്ഞ യുണൈറ്റഡ് രണ്ടാം പാദത്തില്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് ജയിച്ചത്. ഇതോടെ രണ്ട് പാദങ്ങളിലുമായി 6-1 എന്ന സ്‌കോറിന് യുണൈറ്റഡ് അടുത്ത റൗണ്ടിലെത്തി. ഇന്റര്‍മിലാന്‍ രണ്ടാം പാദത്തില്‍ 2-1ന് ലുഡോഗോറെറ്റ്‌സിനെ മറികടന്നു. രണ്ട് പാദങ്ങളിലുമായി 4-1നാണ് ഇന്ററിന്റെ വിജയം.

അയാക്‌സ് രണ്ടാം പാദത്തില്‍ 2-1ന് ഗെറ്റാഫെയെ തോല്‍പ്പിച്ചെങ്കിലും രണ്ടുപാദങ്ങളിലുമായി 2-3 എന്ന നിലയില്‍ തോല്‍വി വഴങ്ങി. പ്രീക്വാര്‍ട്ടറില്‍ കടന്ന മറ്റു ടീമുകള്‍, റേഞ്ചേഴ്‌സ്, ഇസ്താംബൂള്‍ ബസക്ക്‌ഷെയര്‍, വോള്‍ഫ്‌സ്ബര്‍ഗ്, റോമ, ലാസ്‌ക്, ബയര്‍ ലെവര്‍കൂസന്‍, വോള്‍വസ്, ബാസെല്‍, കോബന്‍ഹാവന്‍, ഷാക്തര്‍, സെവിയ്യ.

Story first published: Friday, February 28, 2020, 9:14 [IST]
Other articles published on Feb 28, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X