ലണ്ടന്‍: യൂറോപ്പാ ലീഗിന്റെ പുതിയ സീസണുകളിലേക്കുള്ള ഗ്രൂപ്പുകളായി. 12 ഗ്രൂപ്പുകളിലായി 48 ടീമുകളായണ് കിരീടത്തിനായി പോരടിക്കുന്നത്.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനാണ് ഗ്രൂപ്പില്‍ കൂടുതല്‍ തിരിച്ചടി കിട്ടിയത്. കാരണം മത്സരങ്ങള്‍ കളിക്കുവാന്‍ ഏകദേശം 6000 മൈല്‍ (9656 കിലോ മീറ്റര്‍) ക്ലബ്ബ് സഞ്ചരിക്കേണ്ടി വരും. ഇത്രയും ദൂരെ യാത്രചെയ്തുള്ള മത്സരങ്ങള്‍ താരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
ഗ്രൂപ്പ് എ
ഗ്രൂപ്പ് എയില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യയാണ് പ്രമുഖര്‍.സൈപ്രസ് ക്ലബ്ബ് അപോയല്‍ അസെര്‍ബെയ്ജാന്‍ ക്ലബ്ബ് ക്വാരബാഗ്,ലക്സംബര്‍ഗ് ക്ലബ്ബ് എഫ്91 ഡുഡിലാങ്ക് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.ഉനായ് എമറിക്ക് കീഴില്‍ കാര്യമായ നേട്ടം കൊയ്യാന്‍ സാധിക്കാത്ത ആഴ്സണലിന് ഇത്തവണ കിരീടം നിര്‍ണ്ണായകമാണ്.
ഗ്രൂപ്പ് ബി
സ്വീഡിഷ് ക്ലബ്ബ് മാല്മോയ്ക്കൊപ്പം ഉക്രയിന് ക്ലബ്ബ് ഡൈനാമോ കീവ്,ഡെന്മാര്ക്ക് ക്ലബ്ബ് കോപ്പന്‍ഹെഗന്‍,സ്വിറ്റ്സര്‍ലന്‍ഡ് ക്ലബ്ബ് ലുഗാനോ എന്നിവരാണ് ഗ്രൂപ്പ് ബിയില്‍.
ഗ്രൂപ്പ് സി
സ്പാനിഷ് ക്ലബ്ബ് ഗത്താഫെയാണ് സിയിലെ ശക്തര്‍.സ്വിറ്റ്സര്‍ലന്‍ഡ് ക്ലബ്ബ് ബേസല്‍,റഷ്യന്‍ ക്ലബ്ബ് ക്രസ്നോഡര്‍,തുര്‍ക്കി ക്ലബ്ബ് ട്രാബ്സോന്‍സ്പോര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍.
ഗ്രൂപ്പ് ഡി
പോര്‍ച്ചുഗീസ് ക്ലബ്ബ് സ്പോര്‍ട്ടിങ് ലിസ്ബന്,ഹോളണ്ട് ക്ലബ്ബ് പിഎസ്വി,നോര്‍വെ ക്ലബ്ബ് റോസന്‍ബോര്‍ഗ്,ഓസ്ട്രിയ ക്ലബ്ബ് ലാസ്ക് എന്നിവരാണ് ഡിയില്‍.
ഗ്രൂപ്പ് ഇ
ഫ്രഞ്ച് ശക്തരായ റെന്നീസും ഇറ്റാലിയന്‍ ക്ലബ്ബായ ലാസിയോയും ഗ്രൂപ്പ് ഇയിലാണ്.സ്കോട്ലന്ഡ് ക്ലബ്ബ് സെല്‍റ്റിക്,റൊമാനിയ ക്ലബ്ബ് ക്ലൂജ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍.
ഗ്രൂപ്പ് എഫ്
ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലാണ് ടീമിലെ മുഖ്യര്‍.ജര്‍മന്‍ ക്ലബ്ബ് ഫ്രാങ്ക്ഫര്‍ട്ടും ബെല്‍ജിയം ക്ലബ്ബ് സ്റ്റാന്‍ഡേര്‍ഡ് ലിഗി,പോര്‍ച്ചുഗല്‍ ക്ലബ്ബ് വിട്ടോറിയ എന്നിവരാണ് ആഴ്സണലിനെ വെല്ലുവിളിക്കാനുള്ളത്.
ധോണി ഉടന്‍ വിരമിക്കില്ല, കളി നിര്‍ത്തുക അതിനു ശേഷം മാത്രം!! വെളിപ്പെടുത്തി സെലക്ടര്‍
ഗ്രൂപ്പ് ജി
പോര്‍ച്ചുഗല്‍ ക്ലബ്ബ് പോര്‍ട്ടോയാണ് പ്രമുഖര്‍.സ്വിറ്റ്സര്‍ലന്‍ഡ് ക്ലബ്ബ് യങ് ബോയ്സ്,ഹോളണ്ട് ക്ലബ്ബ് ഫിയോനോര്ഡ്,സ്കോട്ലന്ഡ് ക്ലബ്ബ് റേഞ്ചേഴ്സ് എന്നിവരാണ് ഗ്രൂപ്പ് ജിയിലുള്ളത്.
ഗ്രൂപ്പ് എച്ച്
സ്പാനിഷ് ക്ലബ്ബ് എസ്പാന്യോളിനൊപ്പം റഷ്യന്‍ ക്ലബ്ബ് സിഎസ്കെഎ മോസ്കോയും ഗ്രൂപ്പില്‍ കരുത്തോടെയുണ്ട്.ബള്‍ഗേറിയന്‍ ക്ലബ്ബ് ലുഡോഗോരെറ്റ്സ്,ഹംഗറിനയന് ക്ലബ്ബ് ഫെരിന്കാറോസ് എന്നിവരും ഗ്രൂപ്പിലുണ്ട്.
ഗ്രൂപ്പ് ഐ
ജര്‍മന്‍ ക്ലബ്ബ് വോള്സ്ബര്ഗിനൊപ്പം ബെല്‍ജിയം ക്ലബ്ബ് ജെന്റ്,ഫ്രാന്‍സിനൊപ്പം സെയ്ന്റ് ഏഷ്യന്‍സ്,ഉക്രയിന് ക്ലബ്ബ് ഒലികാന്ഡ്രിയയും ഗ്രൂപ്പ് ഐയിലുണ്ട്.
ഗ്രൂപ്പ് ജെ
ഇറ്റാലിയന്‍ ക്ലബ്ബ് റോമ, ഓസ്ട്രിയന്‍ ക്ലബ്ബ് വോള്‍സ്ബര്‍ഗ്,തുടര്ക്കി ക്ലബ്ബ് ഇസ്താന്‍ബുള്‍ ബസ്ക്ക്ഷെയിര്,ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ മൊച്ചന്ഗ്ലാഡ്ബാച്ച് എന്നിവരാണ് ഗ്രൂപ്പില്‍.
ഗ്രൂപ്പ് കെ
ഇംഗ്ലണ്ട് ക്ലബ്ബ് വോള്‍വര്‍ഹാംപ്റ്റണ്‍,തുര്‍ക്കി ക്ലബ്ബ് ബെസിക്റ്റാസ്,പോര്‍ച്ചുഗല്‍ ക്ലബ്ബ് ബ്രാഗ,സ്ലൊവാകിയ ക്ലബ്ബ് സ്ലോവന് ബ്രാറ്റിസ്ലാവ എന്നിവരാണ് കെയില്‍.
ഗ്രൂപ്പ് എല്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരുത്തരായുള്ള ഗ്രൂപ്പില്‍ കസാക്കിസ്ഥാന്‍ ക്ലബ്ബ് അസ്താന,സെര്‍ബിയ ക്ലബ്ബ് പാട്രിസണ് ബെല്‍ഗ്രേഡ്,ഹോളണ്ട് ക്ലബ്ബ് അസ് അല്കമാര് എന്നിവരുമുണ്ട്.