വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ്പാ ലീഗ്: ലുക്കാക്കുവിന്റെ സെല്‍ഫ് ഗോള്‍ ചതിച്ചു, ഇന്ററിനെ തകര്‍ത്ത് സെവിയ്യ ചാംപ്യന്മാര്‍

കൊളോണി: യൂറോപ്പാ ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ തകര്‍ത്ത് സ്പാനിഷ് ക്ലബ്ബ് സെവിയ്യക്ക് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഫൈനലില്‍ 3-2നാണ് സെവിയ്യ ജയിച്ചു കയറിയത്. ആദ്യം മുന്നിട്ട് നിന്നത് ഇന്ററായിരുന്നുവെങ്കിലും സെവിയ്യയുടെ പോരാട്ട വീര്യത്തിന് മുന്നില്‍ ഇന്ററിന് അടിപതറുകയായിരുന്നു. സെവിയ്യയുടെ ആറാം യൂറോപ്പാ ലീഗ് കിരീടമാണിത്. യൂറോപ്പാ ലീഗില്‍ കൂടുതല്‍ കിരീടം നേടുന്ന ക്ലബ്ബെന്ന റെക്കോഡ് ഊട്ടിയുറപ്പിക്കുന്ന പ്രകടനമായിരുന്നു സെവിയ്യയുടേത്. ലൂക്ക് ഡി ലോങ്ങിന്റെ ഇരട്ടഗോളാണ് സെവിയ്യക്ക് കരുത്തായത്.

EUROPA League Final: Sevilla Beat Inter Milan To Clinch 6th Title Win

ഇന്റര്‍ പരിശീലകന്‍ അന്റോണിയോ കോന്റെ 3-5-2 ഫോര്‍മേഷനിലാണ് ടീമിനെ വിന്യസിച്ചത്. മുന്‍നിരയില്‍ ലുക്കാക്കുവും മാര്‍ട്ടിനെസ് കൂട്ടുകെട്ട് സ്ഥാനം പിടിച്ചു. അതേ സമയം 4-3-3 എന്ന പതിവ് ശൈലിയിലാണ് സെവിയ്യ അണിനിരന്നത്. അഞ്ചാം മിനുട്ടില്‍ സെവിയ്യയെ ഞെട്ടിച്ച് ഇന്റര്‍ വലകുലുക്കി. പെനാല്‍റ്റിയെ ഉന്നം പിഴക്കാതെ റോമലു ലുക്കാക്കു വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഏഴ് മിനുട്ട് മാത്രമായിരുന്നു ഇന്ററിന്റെ ലീഡിന്റെ ആയുസ്.

EUROPA League Final: Sevilla Beat Inter Milan To Clinch 6th Title Win

12ാം മിനുട്ടില്‍ സെവിയ്യ ഗോള്‍ മടക്കി. ജീസസ് നവാസ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ലൂക്ക് ജി ജോങിന് പിഴച്ചില്ല. 33ാം മിനുട്ടില്‍ ബനേഗയുടെ അസിസ്റ്റില്‍ ഡീ ലോങ് വീണ്ടും വലകുലുക്കിയതോടെ ഇന്ററിനെതിരേ സെവിയ്യ ലീഡെടുത്തു. ശക്തമായി തിരിച്ചടിച്ച ഇന്റര്‍ മിലാന്‍ 36ാം മിനുട്ടില്‍ ഗോള്‍ മടക്കി സമനില പിടിച്ചു. മാഴ്‌സലോ ബ്രസോവിക്കിന്റെ അസിസ്റ്റില്‍ ഡീഗോ ഗോഡിനാണ് ഇന്ററിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ 2-2 തുല്യത പുലര്‍ത്തിയാണ് ഇരുവരും പിരിഞ്ഞത്.

EUROPA League Final: Sevilla Beat Inter Milan To Clinch 6th Title Win

രണ്ടാം പകുതിയുടെ 74ാം മിനുട്ടില്‍ റോമലു ലുക്കാക്കുവിന്റെ സെല്‍ഫ് ഗോള്‍ മത്സരത്തിന്റെ ഗതിയെ മാറ്റിമറിച്ചു. ഫ്രീകിക്കിലൂടെ ഇന്ററിന്റെ ബോക്‌സിലേക്കെത്തിയ പന്ത് സെവിയ്യയുടെ പ്രതിരോധ താരം ഡീഗോ കാര്‍ലോസ് ബൈസിക്കിള്‍ കിക്കിലൂടെ വലയിലെത്തിക്കാന്‍ ശ്രമിച്ചു. ഇത് തടുക്കാന്‍ ഗോള്‍പോസ്റ്റിന് തൊട്ടടുത്ത നിന്ന് ശ്രമിച്ച ലുക്കാക്കുവിന്റെ കാലില്‍തട്ടി പന്ത് ഇന്റര്‍ പോസ്റ്റിലേക്ക്. പുറത്തേക്ക് പോയ പന്തിനെ ലുക്കാക്കുവിന്റെ പിഴവ് വലയിലേക്ക് തിരിച്ചുവിടുകയും ഇന്ററിന്റെ വിധി മാറ്റിമറിക്കുകയുമായിരുന്നു. പിന്നീട് പകരക്കാരെ ഇറക്കിയുള്ള ശ്രമങ്ങളെല്ലാം പാഴായതോടെ 3-2ന് ഇന്ററിന് തോല്‍വി സമ്മതിക്കേണ്ടി വന്നു.

53 ശതമാനം പന്തടക്കത്തില്‍ ഇന്റര്‍ മിലാന്‍ മുന്നിട്ട് നിന്നെങ്കിലും ഗോള്‍ശ്രമത്തില്‍ സെവിയ്യക്കായിരുന്നു ആധിപത്യം. 9നെതിരേ 14 തവണയാണ് സെവിയ്യ ഗോള്‍ ശ്രമം നടത്തിയത്. എന്തായാലും നാലാം യൂറോപ്പ ലീഗ് കിരീടം പ്രതീക്ഷിച്ചിറങ്ങിയ ഇന്ററിന് കടുത്ത തിരിച്ചടിയാണ് സെവിയ്യ നല്‍കിയത്. ഇത്തവണത്തെ സീരി എ കിരീടവും നഷ്ടപ്പെട്ടതോടെ ഇന്ററിലെ പരിശീലക സ്ഥാനത്ത് കോന്റെ തുടരുമോയെന്ന് കാത്തിരുന്ന് കാണണം.

Story first published: Saturday, August 22, 2020, 8:35 [IST]
Other articles published on Aug 22, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X