ലണ്ടന്‍: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ പ്രമുഖ ടീമുകള്‍ ജയിച്ചുകയറി. ഇറ്റലി അര്‍മേനിയയേയും(2-1), സ്വീഡന് ഫറോയി ഐലന്റിനേയും(4-0), സ്പെയ്ന്‍ റൊമേനിയയേയും(2-1) തോല്‍പ്പിച്ചു. ബെല്‍ജിയം, ഇംഗ്ലണ്ട്, ഹോളണ്ട്, ജര്‍മനി തുടങ്ങിയ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് ടൂര്ണമെന്റിലേക്ക് യോഗ്യത ലഭിക്കുക.
പത്തുപേരായി ചുരുങ്ങിയ അര്‍മേനിയയ്ക്കെതിരെ ഇറ്റലിയുടെ ജയം എളുപ്പമായിരുന്നില്ല. അലക്സാണ്ടര്‍ കരാപ്റ്റിയന്റെ ഗോളില്‍ അര്‍മേനിയയാണ് ആദ്യം ഗോളടിച്ചത്. താരം ആദ്യ പകുതിയുടെ അവസാന നിമിഷം ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. ഇറ്റലിക്കുവേണ്ടി ബെലോട്ടി(28, 80) ഇരട്ടഗോള്‍ നേടി. ലോറെന്‍സോ പെല്ലഗ്രിനി(77)യുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്താണ് ഇറ്റലി.
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം കഫുവിന്റെ മകന് ഫുട്ബോള്‍ മൈതാനത്ത് ദാരുണമായ അന്ത്യം
മുന്‍ ചാമ്പ്യന്മാരായ സ്പെയ്നും ജയം സ്വന്തമാക്കി. റൊമേനിയന്‍ വെല്ലുവിളി അതിജീവിച്ചാണ് സ്പെയ്ന്‍ കടന്നുകൂടിയത്. സെര്‍ജിയോ റാമോസ്(29), പാക്കോ അല്‍ക്കാസര്‍(47) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടിയപ്പോള്‍ ഫ് ളോറിന് അന്റോണി(59) റൊമേനിയയ്ക്കായി ആശ്വാസഗോള്‍ കണ്ടെത്തി. 79-ാം മിനിറ്റിള്‍ ലോറന്റെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് സ്പെയ്ന്‍ കളി അവസാനിപ്പിച്ചത്.
മറ്റു മത്സരഫലങ്ങള്‍: ഇസ്രായേല്‍(1-1)നോര്‍ത്ത് മാസഡോണിയ, ബോസ്നിയ(5-0)ലീഷ്റ്റെന്സ്റ്റെയ്ന്, സ്വീഡന്(4-0)ഫറോയി അയലന്‍ഡ്, നോര്‍വേ(2-0)മാള്‍ട്ട, ജിബ്രാള്‍ട്ടര്‍(0-6)ഡെന്മാര്ക്ക്, അയര്‍ലന്‍ഡ്(1-1)സ്വിറ്റ്സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്(1-0)ഗ്രീസ്.