ലണ്ടന്‍: യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ജര്‍മനി, ബെല്‍ജിയം, റഷ്യ, നെതര്‍ലന്‍ഡ്സ് ടീമുകള്‍ ജയം കണ്ടെത്തിയപ്പോള്‍ ക്രൊയേഷ്യ സമനില വഴങ്ങി. എസ്റ്റോണിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ജര്‍മനി തകര്‍ത്തത്. യൂറോ യോഗ്യത നേടിയ ആദ്യ ടീം ബെല്‍ജിയം കസാഖ്സ്താനെ 2-0 എന്ന സ്കോറിന് തോല്‍പ്പിച്ചപ്പോള്‍ ബെലാറസിനെതിരെ 2-1നായിരുന്നു നെതര്‍ലന്‍ഡ്സിന്റെ വിജയം.
ഗ്രൂപ്പ് സി യിലെ മത്സരത്തില്‍ 10 പേരായി ചുരുങ്ങിയിട്ടും ജര്‍മനി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗുണ്ടോഗന്(51, 57) ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ടിമോ വെര്‍ണര്‍(71) മറ്റൊരു ഗോള്‍ നേടി. എംറെ കാന്‍ 14-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിരുന്നു. എന്നാല്‍ ദുര്‍ബലരായ എസ്റ്റോണിയയ്ക്ക് മുന്‍ ലോക ചാമ്പ്യന്മാര്ക്കെതിരെ അവസരം മുതലെടുക്കാനായില്ല. മത്സരത്തില്‍ 70 ശതമാനവും പന്ത് കൈയ്യില്വെച്ചത് ജര്‍മനിയാണ്.
ആറു വിക്കറ്റുമായി തിരിച്ചുവരവ്... ക്രെഡിറ്റ് അവനു തന്നെ, ടീമംഗത്തെ പുകഴ്ത്തി ഉമേഷ്
യൂറോ 2020ലേക്ക് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞ ബെല്‍ജിയത്തിനായി മിച്ചി ബാത്ഷ്വായ്(21), തോമസ് മ്യുനിര്‍(53) എന്നിവര്‍ ഗോള്‍ നേടി. വെയ്നാള്ഡം(32, 41) നേടിയ ഇരട്ടഗോളുകളാണ് നെതര്‍ലന്‍ഡ്സിന് വിജയം നേടിക്കൊടുത്തത്. ബെലാറസിനായി ദ്രഹുന്(53) ആശ്വാസഗോള്‍ നേടി. മറ്റു കളികളില്‍ റഷ്യ സൈപ്രസിനേയും(5-0), ഹംഗറി അസര്‍ബെയ്ജാനെയും(1-0), സ്കോട്ട്ലന്‍ഡ് സാന്‍ മരിനോയേയും(6-0), ഓസ്ട്രേലിയ സ്ലൊവേനിയയേയും(1-0), പോളണ്ട് നോര്‍ത്ത് മോസിഡോണിയയേയും(2-0) തോല്‍പ്പിച്ചപ്പോള്‍ ക്രൊയേഷ്യ വെയ്ല്‍സ് മത്സരം (1-1) സമനിലയില്‍ കലാശിച്ചു.