ലണ്ടന്‍: യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും ഗോളടിച്ചുകൂട്ടിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനിലയില്‍ കുരുങ്ങി. മോണ്ടിനെഗ്രോയെ 5-1 എന്ന മാര്‍ജിനില്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ചപ്പോള്‍ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ഐസ്ലന്‍ഡിനെയാണ് ഫ്രാന്‍സ് മറികടന്നത്.
ടീം ഇന്ത്യക്കും മുംബൈക്കും ആശ്വാസം, ബുംറയെക്കുറിച്ച് ഭയക്കാനില്ലെന്നു ബിസിസിഐ
ദുര്‍ബലരായ എതരാളികള്ക്കെതിരെ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയാണ് ഇംഗ്ലണ്ട് ജയം പിടിച്ചെടുത്തത്. റോസ് ബാര്‍ക്ക്ലി(38, 59) ടീമിനായി ഇരട്ടഗോളുകള്‍ നേടി. മൈക്കിള്‍ കീന്‍(30), ഹാരി കെയ്ന്‍(71), റഹീം സ്റ്റര്‍ലിങ്(80) എന്നിവരാണ മറ്റ് സ്കോറര്‍മാര്‍. കഴിഞ്ഞ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്.
ഫ്രാന്‍സും തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചു. സാമുവല്‍ ഉംറ്റിറ്റി(12), ഒലിവര്‍ ജിറൂഡ്(68), കിലിയന്‍ എംബാപ്പെ(78), ആന്റോണിയോ ഗ്രിസ്മാന്(84) എന്നിവരാണ് ഫ്രാന്‍സിന്റെ സ്കോറര്‍മാര്‍. മത്സരത്തിന്റെ ഏറെയപങ്കും പന്ത് കൈവശംവെച്ച് ആക്രമണ ഫുട്ബോളാണ് ഫ്രാന്‍സ് കാഴ്ചവെച്ചത്. മോള്ദോവയ്ക്കെതിരെ 4-1നായിരുന്നു ഫ്രാന്‍സിന്റെ ആദ്യ മത്സരത്തിലെ ജയം.
നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ രണ്ടാം മത്സരത്തിലും സമനില(1-1) വഴങ്ങി. ദുസന്‍ ടെഡിക് 7-ാം മിനിറ്റില്‍ സെര്‍ബിയയെ മുന്നിലെത്തിച്ചപ്പോള്‍ ഡാനിലോ പേരേരിയ(42)യിലൂടെ പോര്‍ച്ചുഗല്‍ സമനില നേടുകയായിരുന്നു. മറ്റു മത്സര ഫലങ്ങള്‍, തുര്‍ക്കി(4-0)മോള്‍ദോവ, അല്‍ബേനിയ(3-0)അന്‍ഡോറ, യുക്രൈന്(2-1)ലക്സംബര്‍ഗ്, കൊസോവോ(1-1)ബള്‍ഗേറിയ.