ലണ്ടന്‍: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം. ഇംഗ്ലണ്ട് കൊസോവോയേയും(5-3), ഫ്രാന്‍സ് അന്‍ഡോറയേയും(3-0) പോര്‍ച്ചുഗല്‍ ലിത്വാനിയയേയും(5-1) തോല്‍പ്പിച്ചു. തുടര്‍ജയങ്ങളുമായി കുതിക്കുന്ന ഇംഗ്ലണ്ട് ആണ് ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് എച്ചില് രണ്ടാം സ്ഥാനത്താണ് ഫ്രാന്‍സിന് തുടര്‍ന്നുള്ള മത്സരങ്ങള്‍ കടുപ്പമാകും. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലും രണ്ടാം സ്ഥാനത്താണുള്ളത്.
കൊസോവോയ്ക്കെതിരെ ആദ്യ പകുതിയില്‍ ആധിപത്യം നേടിയിട്ടും രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് നിറംമങ്ങി. ഇംഗ്ലണ്ടിന്റെ അഞ്ചുഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്. ഇംഗ്ലണ്ടിനായി റഹീം സ്റ്റര്‍ലിങ്(8), ഹാരി കെയ്ന്‍(19), ജേഡന്‍ സാഞ്ചോ(44, 45+1) എന്നിവര്‍ ഗോള്‍ നേടി. 38-ാം മിനിറ്റില്‍ മെര്ജിമിന്റെ സെല്‍ഫ്ഗോളും ഇംഗ്ലണ്ടിന് തുണയായി. വലോണ്‍ ബെരിഷ(1, 49), മുറിഖി(55) എന്നിവര്‍ കൊസോവയ്ക്കുവേണ്ടിയും വലകുലുക്കി.
പ്രോ കബഡി ലീഗില്‍ വീണ്ടും സമനിലക്കളി; മുംബയെ വീഴ്ത്തി ബംഗാള്‍ വാരിയേഴ്സ്
ഫ്രാന്‍സിനായി കിങ്സ്ലി കോമന്(18), ലെങ്ലെറ്റ്(52), യെഡെര്‍(90+1) എന്നവരാണ് ഗോള്‍ നേടിയത്. പോര്‍ച്ചുഗലിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ നാലു ഗോള്‍ നേടി. 7, 61, 65, 76 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. വില്യം കാര്‍വാലോ(90+2) മറ്റൊരു ഗോളും നേടി. ആന്ഡ്രയസ്കെവിഷ്യസ്(28)ആണ് ലിത്വാനിയയുടെ ഗോള്‍ സ്കോറര്‍. മറ്റു മത്സരഫലങ്ങള്‍, അല്‍ബാനിയ(4-2)ഐസ്ലന്ഡ്, തുര്‍ക്കി(4-0)മോള്‍ഡോവ, സെര്‍ബിയ(3-1)ലക്സംബര്‍ഗ്, ചെക്ക് റിപ്പബ്ലിക്(3-0)മോണ്ടിനെഗ്രോ.