വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോ കപ്പ് യോഗ്യത; ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജയം, ഇംഗ്ലണ്ടിനു തോല്‍വി

ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, യുക്രൈന്‍ ടീമുകള്‍ ജയിച്ചുകയറിയപ്പോള്‍ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി. പോര്‍ച്ചുഗല്‍ ലക്‌സംബര്‍ഗിനേയും(3-0), ഫ്രാന്‍സ് ഐസ്ലന്‍ഡിനേയും(1-0), യുക്രൈന്‍ ലിത്വാനിയയേയും(2-0) തോല്‍പ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനോട് 2-1ന് തോറ്റു. തുടര്‍ജയങ്ങളുമായി കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ ചെക്ക് അട്ടിമറിക്കുകയായിരുന്നു.

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലിറങ്ങിയ പോര്‍ച്ചുഗല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലക്‌സംബര്‍ഗിനെതിരെ മത്സരത്തിലുടനീളം ടീം ആധിപത്യം പുലര്‍ത്തി. ബെര്‍ണാര്‍ഡോ സില്‍വ(16), ക്രിസ്റ്റിയാനോ റൊണാള്‍ഡോ(65), ഗോണ്‍സാലോ ഗ്വെഡസ്(89) എന്നിവര്‍ വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തു. നിലവിലെ ചാമ്പ്യന്‍ന്മാര്‍ക്കെതിരെ എതിരാളികള്‍ക്ക് കാര്യമായ മുന്നേറ്റം നടത്താനായില്ല.

പ്രോ കബഡി ലീഗ്; ഡല്‍ഹി മുംബൈ മത്സരം സമനിലയില്‍, ബെംഗളുരുവിന് തോല്‍വിപ്രോ കബഡി ലീഗ്; ഡല്‍ഹി മുംബൈ മത്സരം സമനിലയില്‍, ബെംഗളുരുവിന് തോല്‍വി

euro2020

ഐസ്ലന്‍ഡിനെതിരെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഒളിവര്‍ ജിറൂഡ്(66) നേടിയ ഗോളില്‍ ടീം കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. ജാക്കബ് ബ്രാബെക്(9) ഒന്‍ഡ്രാസെക്ക്(85) എന്നിവരാണ് ചെക്ക് റിപ്പബ്ലിക്കിനായി ഗോള്‍ നേടിയത്. ഹാരി കെയ്ന്‍(5) ഇംഗ്ലണ്ടിനായും സ്‌കോര്‍ ചെയ്തു. മറ്റു കളികളില്‍ തുര്‍ക്കി അല്‍ബേനിയയേയും(1-0), അന്‍ഡോറ മോള്‍ഡോവയേയും(1-0) തോല്‍പ്പിച്ചു. മോണ്ടിനെഗ്രോ ബള്‍ഗേറിയ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Story first published: Saturday, October 12, 2019, 9:50 [IST]
Other articles published on Oct 12, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X