വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോ കപ്പ് യോഗ്യത; ജര്‍മനിക്ക് ഞെട്ടിക്കുന്ന തോല്‍വി, ബെല്‍ജിയം, ഹോളണ്ട് ടീമുകള്‍ക്ക് ജയം

ലണ്ടന്‍: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ ബെല്‍ജിയം, ഹോളണ്ട് ടീമുകള്‍ ജയിച്ചപ്പോല്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിക്ക് ഞെട്ടിക്കുന്നത തോല്‍വി. ഹോളണ്ടിനോട് 4-2 എന്ന സ്‌കോറിനാണ് ജര്‍മനി തോറ്റത്. ക്രൊയേഷ്യ, വെയ്ല്‍സ്, റഷ്യ, സ്ലൊവേനിയ, ഓസ്‌ട്രേലിയ ടീമുകളെല്ലാം ജയം കണ്ടെത്തി. ഇംഗ്ലണ്ടും ഫ്രാന്‍സും ശനിയാഴ്ച കളത്തിലിറങ്ങും.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു ഹോളണ്ടിന്റെ തിരിച്ചുവരവ്. സെര്‍ജി നാബ്രി(9)യിലൂടെ ജര്‍മനി കളിയുടെ തുടക്കത്തില്‍ തന്നെ ലീഡെടുത്തിരുന്നു. ഫ്രാങ്കി ജോങ്(59) രണ്ടാം പകുതിയില്‍ നെതര്‍ലന്‍ഡ്‌സിന് സമനില നേടിക്കൊടുത്തു. പിന്നാലെ ജൊനാഥന്‍ താഹിന്റെ സെല്‍ഫ് ഗോളിലൂടെ ടീം ലീഡെടുത്തു. എന്നാല്‍ 73-ാം മിനിറ്റില്‍ ടോണി ക്രൂസ് ജര്‍മനിക്കായി സമനില നേടി. പിന്നീട് ഡോണിയല്‍ മലെന്‍(79), ജോര്‍ജിന്യോ(90+1) എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായി വിജയഗോള്‍ കണ്ടെത്തി.

Netherlands

നെയ്മര്‍ രക്ഷയ്‌ക്കെത്തി; കൊളംബിയയ്‌ക്കെതിരെ ബ്രസീലിന് സമനില നെയ്മര്‍ രക്ഷയ്‌ക്കെത്തി; കൊളംബിയയ്‌ക്കെതിരെ ബ്രസീലിന് സമനില

മിച്ച് ബാസ്ഷ്വായുടെ(43, 90+2) ഇരട്ടഗോളാണ് ബെല്‍ജിയത്തിന് ജയം എളുപ്പമാക്കിയത്. മെര്‍ട്ടന്‍സ്(57), നാസെര്‍ ചാദ്‌ലി(63) എന്നിവരും ടീമിനായി സ്‌കോര്‍ ചെയ്തു. മറ്റു മത്സരഫലങ്ങള്‍, ബെലാറസ്(2-1)എസ്റ്റോണിയ, സൈപ്രസ്(1-1)കസാക്‌സ്താന്‍, ക്രൊയേഷ്യ(4-0) സ്ലൊവാക്യ, വെയ്ല്‍സ്(2-0)അസര്‍ബെയ്ജാന്‍, ഓസ്ട്രിയ(6-0) ലാത്വിയ, റഷ്യ(2-1)സ്‌കോട്‌ലന്‍ഡ്, സ്ലൊവേനിയ(2-0)പോളണ്ട്.

Story first published: Saturday, September 7, 2019, 12:20 [IST]
Other articles published on Sep 7, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X