മാഡ്രിഡ്: യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ പ്രമുഖ ടീമുകളെല്ലാം ജയം സ്വന്തമാക്കി. സ്പെയ്ന്‍, ഇറ്റലി, സ്വീഡന്, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയവര്‍ ജയിച്ചുകയറി. സ്പെയ്ന്‍, ഇറ്റലി തുടങ്ങിയ ടീമുകള്‍ നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. നിര്‍ണായക മത്സരത്തില്‍ റൊമാനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സ്വീഡനും യൂറോ കപ്പ് യോഗ്യത നേടിയിട്ടുണ്ട്.
ഗ്രൂപ്പ് ജെ യില്‍ ബോസ്നിയ ഹെര്‍സഗോവിനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇറ്റലി തോല്‍പ്പിച്ചത്. ഫ്രാന്‍സെസ്കോ അസെര്‍ബി(21), ലോറെന്‍സോ ഇന്‍സിഗ്നെ(37), ആന്ദ്രേ ബെലോട്ടി(52) എന്നിവര്‍ ഇറ്റലിക്കായി സ്കോര്‍ ചെയ്തു. ഗ്രൂപ്പില്‍നിന്നും ബോസ്നിയ നേരത്തതന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും രണ്ടാംസ്ഥാനക്കാരായി ഫിന്‍ലന്‍ഡുമാണ് യൂറോയ്ക്ക് യോഗ്യത നേടിയത്.
ഐപിഎല്‍ 2020: ഒഴിവാക്കപ്പെട്ടവരും നിലനിര്‍ത്തപ്പെട്ടവരും, പട്ടിക ഇതാ...
ഗ്രൂപ്പ് എഫ് ല്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കായിരുന്നു മാള്‍ട്ടയ്ക്കെതിരെ സ്പെയ്നിന്റെ ജയം. മൊറാട്ട(23), കര്സോള(41), ടോറസ്(62), സരാബിയ(63), ഡാനി ഓല്‍മോ(69), മൊറേനോ(71), ജീസസ് നവാസ്(85) എന്നിവരാണ് ഗോള്‍ സ്കോറര്‍മാര്‍. ഇതേ ഗ്രൂപ്പില്‍ സ്വീഡന് റൊമാനിയേയും തോല്‍പ്പിച്ചു. മാര്‍ക്കസ് ബെര്‍ഗ്(18) റോബിന് ക്വവായ്സണ്(34) എന്നിവര്‍ സ്വീഡനായി വലചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ഡെന്മാര്ക്ക് ജിബ്രാള്‍ട്ടറിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി യൂറോ സാധ്യത വര്‍ധിപ്പിച്ചു. ഗ്രൂപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡ് ജോര്‍ജിയയെ ഒരു ഗോളിനും പരാജയപ്പെടുത്തി.