For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോ കപ്പ് യോഗ്യത; ഗോള്‍ മഴ പെയ്യിച്ച് ഇംഗ്ലണ്ടും പോര്‍ച്ചുഗലും ഫ്രാന്‍സും, ഹാരി കെയ്‌നിന് ഹാട്രിക്

ലണ്ടന്‍: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ പ്രമുഖ ടീമുകള്‍ക്ക് വിജയം. ശനിയാഴ്ച രാത്രി നടന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ ടീമുകള്‍ ജയമാഘോഷിച്ചു. ഇംഗ്ലണ്ട് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ബള്‍ഗേറിയയെ തുരത്തി. പോര്‍ച്ചുഗല്‍ 4-2ന് സെര്‍ബിയയെ തോല്‍പ്പിച്ചപ്പോള്‍ ഫ്രാന്‍സ് 4-1ന് അല്‍ബാനിയയേയും പരാജയപ്പെടുത്തി.

harry-kane

ഹാരി കെയ്‌നിന്റെ ഹാട്രിക് ആണ് ഇംഗ്ലണ്ടിന് ജയം എളുപ്പമാക്കിയത്. 24, 49, 73 മിനിറ്റുകളിലായിരുന്നു ഹാട്രിക്. അവസാന രണ്ടു ഗോളുകളും പെനാല്‍റ്റിയില്‍നിന്നാണ് താരം നേടിയത്. കരുത്തര്‍ക്കെതിരെ പൊരുതാനാകാതെ ബള്‍ഗേറിയ കീഴടങ്ങുകയായിരുന്നു. സെര്‍ബിയയ്‌ക്കെതിരെ പോര്‍ച്ചുഗലും ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. വില്യം കാര്‍വാലോ(42), ഗോണ്‍സാലോ ഗ്യുഡെസ്(58), ക്രിസ്റ്റിയാനോ റൊണാള്‍ഡോ(80), ബെര്‍ണാര്‍ഡോ സില്‍വ(86) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടി. നിക്കോള മിലന്‍ക്കോവിച്ച്(68), അലക്‌സാണ്ടര്‍ മിട്രോവിച്ച്(85) എന്നിവര്‍ സെര്‍ബിയയ്ക്കായും സ്‌കോര്‍ ചെയ്തു.

ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് അല്‍ബേനിയ എതിരാളികളേ ആയിരുന്നില്ല. കിങ്സ്ലി കോമാന്‍(8, 68) ഫ്രാന്‍സിനായി ഇരട്ടഗോള്‍ നേടി. ഒളിവര്‍ ജിറൂഡ്(27), നാനിറ്റാമോ ഇക്കോണ്‍(85) എന്നിരും ഫ്രാന്‍സിനായി വലകുലുക്കി. സ്‌കോള്‍ സിക്കലേഷി(90) ആണ് അല്‍ബേനിയയുടെ ആശ്വാസഗോള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ യുക്രൈന്‍(3-0)ലിത്വാനിയയേയും, ഐസ്ലന്‍ഡ് മാള്‍ഡോവയേയും(3-0), തുര്‍ക്കി(1-0) അന്‍ഡോറയേയും, കൊസോവോ(2-0)ചെക്ക് റിപ്പബ്ലിക്കിനേയും തോല്‍പ്പിച്ചു.

Story first published: Sunday, September 8, 2019, 10:57 [IST]
Other articles published on Sep 8, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+