Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ കപ്പ് യോഗ്യത; ഇറ്റലിക്കും സ്വീഡനും ജയം, സ്‌പെയ്‌നിന് സമനില

ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇറ്റലി സ്വീഡന്‍, റൊമേനിയ ടീമുകള്‍ ജയിച്ചപ്പോള്‍ സ്‌പെയ്ന്‍ സമനിലയില്‍ കുരുങ്ങി. റൊമാനിയ ഫറോയി ഐലന്‍ഡിനേയും(3-0), സ്വീഡന്‍ മാള്‍ട്ടയേയും(4-0), ഇറ്റലി ഗ്രീസിനേയും (2-0) തോല്‍പ്പിച്ചു. അതേസമയം, നോര്‍വേ സ്‌പെയ്ന്‍(1-1) മത്സരം സമനിലയില്‍ കലാശിച്ചു. ബോസ്‌നിയ ഫിന്‍ലന്‍ഡിനെ 4-1 എന്ന സ്‌കോറിനും തകര്‍ത്തു.

ഗ്രീസിനെതിരെ കളിയില്‍ ഭൂരിഭാഗം സമയവും ആധിപത്യം സ്ഥാപിച്ച ഇറ്റലി 20 തവണ എതിര്‍ ഗോള്‍മുഖത്തേക്ക് ഷോട്ടുകള്‍ പായിച്ചു. ജോര്‍ജിന്യോ(63), ഫെഡെറിക്കോ ബെര്‍നാര്‍ഡേഷി(78) എന്നിവരാണ് വിജയഗോളുകള്‍ നേടിയത്. സ്വീഡനുവേണ്ടി സെബാസ്റ്റിയന്‍ ലാര്‍സന്‍(58, 71) ഇരട്ടഗോളുകള്‍ നേടി. ഡെനില്‍സണ്‍(11) മറ്റൊരു ഗോള്‍ നേടിയപ്പോള്‍ അഗിയുസിന്റെ(66) സെല്‍ഫ് ഗോളും സ്വീഡന് നേട്ടമായി.

italyvsgreece

ജയം ഉറപ്പിച്ച സ്‌പെയ്‌നിനെതിരെ അവസാന സെക്കന്റ് ഗോളിലാണ് നോര്‍വെ സമനിലയില്‍ തളച്ചത്. സൗള്‍ നിഗ്വെസ്(47) നേടിയ ഗോളില്‍ സ്‌പെയ്ന്‍ ജയിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ 90+4 മിനിറ്റില്‍ ജോഷ്വ കിങ്ങിന്റ പെനാല്‍റ്റി ഗോളില്‍ നോര്‍വെ സമനില പിടിച്ചുപറ്റി. മറ്റു മത്സരങ്ങളില്‍ ഡെന്മാര്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ജോര്‍ജിയ അയര്‍ലന്‍ഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

Story first published: Sunday, October 13, 2019, 9:24 [IST]
Other articles published on Oct 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+