വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോ യോഗ്യത; ഗോള്‍ വര്‍ഷവുമായി ഇംഗ്ലണ്ട്, പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ഉക്രെയ്ന് യോഗ്യത

ലണ്ടന്‍: യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ട്, യുക്രൈന്‍ ടീമുകള്‍ വിജയം കണ്ടപ്പോള്‍ പോര്‍ച്ചുഗലിന് അപ്രതീക്ഷിത തോല്‍വി. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ തുര്‍ക്കി സമനിലയില്‍ തളച്ചു. പോളണ്ട്, അല്‍ബേനിയ, കൊസോവോ, സെര്‍ബിയ ടീമുകളും തങ്ങളുടെ മത്സരത്തില്‍ ജയം കണ്ടെത്തി. കഴിഞ്ഞ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇംഗ്ലണ്ടിന്റെ ഉജ്വല തിരിച്ചുവരവാണ് ശ്രദ്ധേയമായത്. പോര്‍ച്ചുഗലിനെതിരേ നേടിയ അപ്രതീക്ഷിത ജയത്തോടെ യുകെയ്ന്‍ യൂറോ കപ്പിനു യോഗ്യത നേടുകയും ചെയ്തു.

ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ബള്‍ഗേറിയയെ 6 ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തുരത്തിയത്. റോസ് ബാര്‍ക്ലി(20, 32), റഹീം സ്റ്റര്‍ലിങ്(45+4, 69) എന്നിവര്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്(7), ഹാരി കെയ്ന്‍(85) എന്നിവരും ബള്‍ഗേറിയയുടെ വലകുലുക്കി. യുക്രൈനെതിരെ 1-2 എന്ന നിലയിലായിരുന്നു പോര്‍ച്ചുഗലിന്റെ തോല്‍വി. റോമന്‍ യാരെമെച്ചുക്ക്(6), യാര്‍മോലെങ്കോ(27) എന്നിവര്‍ യുക്രൈനുവേണ്ടി ഗോള്‍ കണ്ടെത്തി.

football

പ്രോ കബഡി ലീഗ്; ത്രില്ലര്‍ ജയത്തോടെ ബെംഗളുരു സെമിയില്‍, ഹരിയാണയെ വീഴ്ത്തി മുംബയുംപ്രോ കബഡി ലീഗ്; ത്രില്ലര്‍ ജയത്തോടെ ബെംഗളുരു സെമിയില്‍, ഹരിയാണയെ വീഴ്ത്തി മുംബയും

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(72)യുടെ വകയായിരുന്നു പോര്‍ച്ചുഗലിന്റെ ആശ്വാസ ഗോള്‍. ഫ്രാന്‍സും തുര്‍ക്കിയും ഓരോ ഗോള്‍വീതം നേടി. ഒളിവര്‍ ജിറൂഡ്(76) ഫ്രാന്‍സിനായും ഐഹാന്‍(81) തുര്‍ക്കിക്കായും സ്‌കോര്‍ ചെയ്തു. മറ്റു മത്സരഫലങ്ങള്‍, പോളണ്ട് (2-0) നോര്‍ത്ത് മാസഡോണിയ, മോള്‍ഡോവ (0-4) അല്‍ബേനിയ, കൊസോവോ (2-0) മോണ്ടിനെഗ്രോ, ഐസ്‌ലന്‍ഡ്( 2-0) അന്‍ഡോറ, സെര്‍ബിയ (2-1) ലിത്വാനിയ.

Story first published: Tuesday, October 15, 2019, 11:08 [IST]
Other articles published on Oct 15, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X