വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗ്രീസ്മാന്‍ ഗോളടിച്ചു; ലോക ചാമ്പ്യന്‍മാരെ തറപറ്റിച്ച് ഫ്രാന്‍സ് യൂറോ കപ്പ് ഫൈനലില്‍...

By Vishnu

മാഴ്‌സല്ലേ: ലോക ചാംപ്യന്‍മാരെന്ന മേനിയുമായാണ് ജര്‍മ്മനി യൂറോ കപ്പ് സെമിഫൈനലില്‍ എത്തിയത്. എന്നാല്‍ പരിക്ക് വില്ലനായതോടെ ജര്‍മ്മനിയുചെ വമ്പൊടിച്ച് ഫ്രഞ്ച് പട യൂറോകപ്പില്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജര്‍മ്മനിയെ തകര്‍ത്തത്. അന്റോണിയോ ഗ്രിസ്മാന്‍ നേടിയ ഇരട്ട ഗോളാണ് ഫ്രാന്‍സിനെ സ്വന്തം ജനതയ്ക്കു മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നിര്‍ത്തിയത്. ഫൈനലില്‍ ഫ്രാന്‍സ് പോര്‍ച്ചുഗലിനെ നേരിടും.

കളിച്ചത് ജര്‍മ്മിനിയായിരുന്നു. ആദ്യപകുതി അവസാനിക്കുന്നത് വരെ പന്ത് ജര്‍മ്മനിയുടെ കാലില്‍. എന്നാല്‍ ഫിനിഷ് ചെയ്യാന്‍ ജര്‍മ്മന്‍ പടയ്ക്കായില്ല. ഐസ്‌ലന്‍ഡിനോട് ഏറ്റുമുട്ടിയ അതേ ആവേശത്തോടെയാണ് ഫ്രാന്‍സ് പട കളത്തിലിറങ്ങിയത്. അക്രമിച്ചും പ്രതിരോധത്തിലൂന്നിയും കളിച്ച ഫ്രാന്‍സ് തങ്ങള്‍ക്ക് കിട്ടിയ അവസരം പാഴാക്കാതെ ഗോള്‍ ലക്ഷ്യം കണ്ടു.

Antoine Griezmann

ആദ്യപകുതിയുടെ അവാസാന മിനിറ്റിലായിരുന്നു ജര്‍മ്മനിയെ ഞെട്ടിച്ച ഗോള്‍ പിറന്നത്. 47-ാം മിനിറ്റില്‍ ജര്‍മ്മന്‍ വലയ്ക്കുമുന്നില്‍ പന്ത് കൈ കൊണ്ട് തടഞ്ഞിട്ട് പെനാല്‍റ്റി ക്ഷണിച്ച് വരുത്തിയത് ക്യാപ്റ്റന്‍ ഷെയ്ന്‍സ്റ്റീഗര്‍. മഞ്ഞക്കാടുയര്‍ത്തി റഫറി പെനാല്‍റ്റിക്ക് വിസില്‍ വിളിച്ചു. പെനാര്‍റ്റി തൊടുത്ത ഗ്രിസ്മാന് ലക്ഷ്യം തെറ്റിയില്ല.

കളി അവസാനിക്കാന്‍ പതിനെട്ട് മിനിറ്റ് ബാക്കി നില്‍ക്കെ ജര്‍മ്മന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗ്രിസ്മാന്‍ വീണ്ടും ജര്‍മ്മന്‍ വലയിലേക്ക് ഗോളുതിര്‍ത്തു. പ്രതിരോധ നിരയെ കബളിപ്പിച്ച് മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നുമെത്തിയ പന്ത് വന്ന് വീണത് ഗ്രിസ്മാന്റെ കാലുകളില്‍. ജര്‍മ്മന്‍ ഗോളിയെ നോക്കുകുത്തിയാക്കി ഗ്രിസ്മാന്‍ പന്ത് വലയിലേക്ക് പറത്തി. രണ്ട് ഗോള്‍ നേടിയ ഗ്രിസ്മാന്‍ യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി. ആറ് ഗോളുകളാണ് ടൂര്‍ണമെന്റില്‍ നേടിയത്. ഒന്‍പത് ഗോള്‍ നേടിയ പ്ലാറ്റിയാണ് ഒന്നാമന്‍.

Antoine Griezmann Goal

പരിക്കിന്റെ പിടിയിലായ സ്‌ട്രൈക്കര്‍ മരിയോ ഗോമസ്, മിഡ് ഫീല്‍ഡര്‍ സാമി ഖദീര, മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായ മാറ്റ് ഹമ്മല്‍സുമില്ലാതെയാണ് ജര്‍മ്മനി കളത്തിലിറങ്ങിയിത്. താരങ്ങളുടെ പരിക്കും വില്ലനായതോടെ പൊരുതി കളിച്ചെങ്കിലും ഗോള്‍ ഫിനിഷ് ചെയ്യാനാകാതെ ജര്‍മ്മനി തളര്‍ന്നു. ഗോള്‍കീപ്പര്‍ നൂയര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. കൈയ്യില്‍ ഫ്രാന്‍സിന്റെ പല ഷോട്ടുകളും ജര്‍മ്മന്‍ ഗോളിയുടെ കൈയ്യിലൊതുങ്ങിയതിനാല്‍ ചാംപ്യന്‍മാര്‍ക്ക് നാണം കെട്ട തോല്‍വിയുണ്ടായില്ല. പ്രധാന താരം തോമസ് മുള്ളറടക്കമുള്ളവരുടെ നിഴലാണ് ഗ്രൗണ്ടിലുണ്ടായിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

Story first published: Friday, July 8, 2016, 13:29 [IST]
Other articles published on Jul 8, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X